Advertisment

ഇന്ത്യൻ ടീമിന്റെ പുത്തൻ ജഴ്‌സിയണിഞ്ഞ് ബുർജ് ഖലീഫ; അഭിമാന നിമിഷം എന്ന് കുറിച്ചുകൊണ്ട് ആരാധകരും

New Update

publive-image

Advertisment

ദുബൈ : ഇന്ത്യൻ ടീം ടി-20 ലോകകപ്പ് മത്സരത്തിനണിയുന്ന പുതിയ ജഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.

ക്യാപ്റ്റൻ വീരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ,ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ പ്രദർശിപ്പിച്ചത്.

കെട്ടിടത്തിൽ ജഴ്‌സി പ്രദർശിപ്പിക്കുന്ന വീഡിയോ ജഴ്‌സിയുടെ ഔദ്യോഗിക സ്‌പോൺസറായ എംപിഎൽ സ്‌പോർട്‌സ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി ഇന്ത്യൻ ടീമിന്റെ ജഴ്‌സി ബുർജ് ഖലീഫയിൽ തെളിഞ്ഞിരിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് എംപിഎൽ സ്‌പോർട്‌സ് കുറിച്ചത്.

നിരവധിപേരാണ് ഇതിനോടകം വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അഭിമാന നിമിഷം എന്ന് കുറിച്ചുകൊണ്ട് ആരാധകരിൽ പലരും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. ഈ മാസം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്നലെയാണ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി പുറത്തിറക്കിയത്.

ബിസിസിഐ തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയാണ് ടീം ക്യാപ്റ്റനടക്കമുള്ള താരങ്ങൾ ജഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്. ബില്യൺ ചിയേഴ്‌സ് ജഴ്‌സി എന്നാണ് ജഴ്‌സിക്ക് നൽകിയിരിക്കുന്ന പേര്. കടും നീല നിറത്തിലാണ് പുതിയ ജേഴ്‌സി രൂപകൽപ്പന ചെയതിരിക്കുന്നത്.

NEWS
Advertisment