Advertisment

യു എ ഇ പ്രവാസി സാഹിത്യോത്സവ് 2021; 193 പോയിന്റ് നേടി ഷാർജ സെൻട്രൽ

New Update

publive-image

Advertisment

അജ്മാൻ: പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവ് 2021 യു എ ഇ മത്സരങ്ങൾക്ക് ഇന്നലെയോടെ തിരശീല വീണു. 155 പോയിന്റ് നേടി ദുബൈ നോർത്ത് മൂന്നാം സ്ഥാനത്തും 170 പോയിന്റ് നേടി ദുബൈ സൗത്ത് രണ്ടാം സ്ഥാനത്തും 193 പോയിന്റ് നേടി ഷാർജ സെൻട്രൽ ടീം, പ്രവാസി സാഹിത്യോത്സവ് യു എ ഇ 2021 ലെ ഓവറോൾ ചാമ്പ്യൻമാരായി ചരിത്രം കുറിച്ചു.

publive-image

കലാപ്രതിഭയായി അബുദാബി സിറ്റി സെൻട്രലിൽ നിന്നുള്ള ഇമ്രാൻ ബിൻ അബൂബക്കർനെയും സർഗ്ഗ പ്രതിഭയായി ഷാർജയിൽ നിന്നുള്ള ഷഫീക് കെ.എ യും തിരഞ്ഞെടുത്തു. ഇമാരാത്തിലെ 11 സ്വാൻട്രലുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 550 മത്സരാർത്ഥികൾ കലയുടെ കേളി കൊട്ടിനു പൊൻ തൂവൽ തുന്നി ചേർത്തു.

publive-image

പാടിയും പറഞ്ഞും വരച്ചും പ്രതിഭകൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. മത്സരയിനങ്ങളിൽ പുതുതായെത്തിയ സൂഫി ഗീതമായിരുന്നു   താരം. ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 12 ഇന മത്സരങ്ങൾ വനിതാ പ്രാതിനിധ്യം കൊണ്ടു ധന്യമായി 5 ഇനങ്ങളിൽ ഒപ്പം ചേർന്നു മത്സരത്തിനു മികവേകി. കഴിഞ്ഞ രണ്ടു മാസക്കാലത്തെ യു എ ഇ യിലെ പ്രവാസ ലോകത്തെ സർഗസപര്യയുടെ താത്കാലിക വിരാമമായിരുന്നു.

സമാപന ദിവസം ഓൺ ലൈനിലൂടെ തരംഗം തീർത്തത് ഗൾഫ് കൗൺസിൽ മുൻ കൺവീനർമാരായ കാസിം പുറത്തീൽ, ജബ്ബാർ പി സി കെ, റസാഖ് മാറഞ്ചേരി യഥാക്രമം കലാപ്രതിഭ സർഗ്ഗ പ്രതിഭ ഓവറോൾ ചാമ്പ്യൻ എന്നിവ പ്രഖ്യാപിച്ചു. കാലലയം കഥ കവിത പുരസ്‌കാരം 2021ജേതാക്കളെ അഷ്‌റഫ്‌ മന്ന പ്രഖ്യാപിച്ചു.

അജമാൻ വുഡ്ലം പാർക്ക്‌ സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഡിജിറ്റൽ സ്റ്റുഡിയോയിൽ നടന്ന പ്രതിഭകളുടെ മത്സരം pravasi sahithyotsav uae എന്ന യൂട്യൂബ് ചാനലിലൂടെ നീണ്ട 12 മണിക്കൂർ ലൈവ് സ്ട്രീമിങ്ങിൽ 22000 വ്യൂവേഴ്‌സ് എന്ന മിറാക്കിൾ നമ്പർ ചരിത്രത്തിലേക്ക് കുതിച്ചു കയറി. സമാപന സംഗമം സയ്യിദ് സ്വദിഖ്‌ തുറാബ് സഖാഫി യുടെ അധ്യക്ഷതയിൽ കേരള നിയമ സഭ സ്പീക്കർ എം ബി രാജേഷ് ഉൽഘാടനം ചെയ്തു.

ഐ സി എഫ് എസ് വൈ എസ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി മന്ത്രി വി അബ്ദുൽ റഹ്മാൻ അൻവർ ഉമർ സജിത ഗ്രൂപ്പ്‌ പി സുരേന്ദ്രൻ ആശംസ പ്രസംഗം നടത്തി. മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട് ബനിയസ് സ്‌പൈക് എം ഡി അബ്ദുൽ റഹ്മാൻ ഹാജി കുറ്റൂർ ആർ എസ് സി ഗൾഫ് കൗൺസിൽ ജനറൽ കൺവീനർ സിറാജ് മാട്ടിൽ സന്ദേശ പ്രഭാഷണം നടത്തി.

പ്രവാസി സാഹിത്യോത്സവ് യു എ ഇ 2021 ലെ ചാമ്പ്യാൻ മാരായ സെൻട്രൽ ടീമിനുള്ള ട്രോഫി ബനിയസ് സ്‌പൈക് എം ഡി കുറ്റൂർ അബ്ദുറഹ്മാൻ ഹാജി മഹമൂദ് ഹാജി സയ്യിദ് സ്വദിഖ്‌ തുറാബ് അസ്സഖാഫി സയ്യിദ് ത്വാഹ സഖാഫി അബൂബക്കർ അസ്ഹരി റനീസ് അബ്ദുറഹ്മാൻ ബനിയാസ് സ്‌പൈക് ഗ്രൂപ്പ്‌ എന്നിവർ ചേർന്നു നൽകി.

അഷ്‌റഫ്‌ മന്ന അബ്ദുൽ റസാക്ക് മാറഞ്ചേരി കാസിം പുറത്തീൽ ജബ്ബാർ പി സി കെ അബ്ദുസ്സലാം കാഞ്ഞിരോട് ഷമീം തിരൂർ സകരിയ്യ ഇർഫാനി കബീർ കേ സി അബ്ദുൽ ഹമീദ് സഖാഫി മുസ്തഫ കൂടല്ലൂർ നൗഫൽ കുളത്തൂർ പങ്കെടുത്തു സമദ് സഖാഫി സ്വാഗതവും ഷമീർ പി ടി നന്ദിയും പറഞ്ഞു

Advertisment