Advertisment

ഡോ.റോബിൻസൺ ജോർജിന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അക്കാഡമിക് ലീഡർഷിപ്പ് അവാർഡ്

New Update

publive-image

Advertisment

അജ്മാൻ: ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്റർ ഡയറക്ടറും ലാപ്രസ് കോപ്പിക്ക് സർജനുമായ പ്രൊഫ.ഡോ.റോബിൻസൺ ജോർജിന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അക്കാഡമിക് ലീഡർഷിപ്പ് അവാർഡ്. വിവിധ തരത്തിലുള്ള അപൂർവ്വ ക്യാൻസർ രോഗങ്ങളുടെ ശസ്ത്രക്രിയ നടത്തുന്നതിൽ വിധഗ്ദ്ധനായ ഡോ.റോബിൻസൺ ജോർജ്, മോഡേൺ ലാപ്രസ് കോപ്പിക്ക് തീയേൻ്ററിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽ സമരിറ്റൻ മെഡിക്കൽ സെൻ്ററിൽ ആരംഭിച്ചു.

ഡോ.പി.എസ് ജോർജ് പീഡിയേക്കൽ , ഡോ.ലീലാമ്മ ജോർജ്‌ ദമ്പതികളുടെ മൂത്ത മകനും ഡോ.ജെഫേർസൺ ജോർജിൻ്റെയും ഡോ.എലിസബേത്ത് ജോർജിൻ്റെയും സഹോദരനുമാണ് പ്രൊഫ.ഡോ.റോബിൻസൺ ജോർജ്ജ്. പൂഞ്ഞാർ പുത്തൻപറമ്പിൽ കുടുംബാംഗം ഷിനോൾ റോബിൻസൺ ആണ് ഭാര്യ.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹോസ്പിറ്റലിൽ അസ്ഥി രോഗം, ശിശു രോഗം, സർജറി, ജനറൽ മെഡിസിൻ, ത്വക്ക് രോഗം, ദന്തരോഗം എന്നി വിഭാഗങ്ങളും കൂടാതെ ഹൃദ്രോഗം, വേരിക്കോസ് വെയിൻ, ഡയബറ്റിക്ക്, അൾസർ തുടങ്ങിയവയ്ക്ക് ഓസോൺ കീലേഷൻ പരിശോധനയും ലഭ്യമാണ്. ഫോൺ: 8547 378907

Advertisment