Advertisment

സൗജന്യ ഓണ്‍ലൈന്‍ നീറ്റ് മോക്ക് ടെസ്‌റ്റുമായി ആകാശ് എഡ്യുക്കേഷണല്‍

New Update

publive-image

Advertisment

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് നേടാന്‍ സഹായിക്കുന്നതിനായി, ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളുടെ ദേശീയ നേതാവായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ഡിജിറ്റല്‍ ലേണിംഗിലെ അഗ്രഗാമിയായ ബൈജൂസുമായി ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓള്‍ ഇന്ത്യ നീറ്റ് മോക്ക് ടെസ്റ്റ് പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ 05 എന്നീ തീയതികളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന സൗജന്യ മോക്ക് ടെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നീറ്റ് മോക്ക് ടെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://aakashdigital.com/mock/neet-test എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പരിചയസമ്പന്നരായ ആകാശ് വിദഗ്ദ്ധര്‍ ആണ് പരീക്ഷാ പേപ്പറുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തുടനീളം മത്സരിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ അവരുടെ പ്രകടനങ്ങള്‍ അളക്കാന്‍ ഉതകുന്ന ഒരു അഖിലേന്ത്യാ റാങ്ക് ലഭിക്കും. ഫലങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം, നീറ്റ് അപേക്ഷകര്‍ക്ക് ശ്രദ്ധ ആവശ്യമുള്ള അവരുടെ ദുര്‍ബലമായ മേഖലകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ആകാശ് ടീം വിപുലമായ ഒരു വിശകലന റിപ്പോര്‍ട്ടും നല്‍കും. പരീക്ഷയ്ക്ക് ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റ് പേപ്പറുകളുടെ ആഴത്തിലുള്ള വീഡിയോ പരിഹാരത്തിലേക്ക് പ്രവേശനം ലഭിക്കും, ഇത് കണ്‌സെപ്റ്റുകളെയും തിയറികളെയും കുറിച്ച് സമഗ്രമായ ധാരണ ലഭിക്കാന്‍ സഹായിക്കും.

ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ അഖിലേന്ത്യാ നീറ്റ് മോക്ക് ടെസ്റ്റ് 2021 നടത്തുകയാണ്. വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍പേരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങള്‍ രജിസ്‌ട്രേഷന്‍ സൗജന്യമായാണ് നല്‍കുന്നത്. അന്തിമ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉത്കണ്ഠ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയ നീറ്റ് 2021 ടെസ്റ്റിംഗ് അനുഭവം മാത്രമാണ് മോക്ക് ടെസ്റ്റ് നല്‍കുന്നത്, ഇത് അവരുടെ തയ്യാറെടുപ്പ് ത്വരിതപ്പെടുത്താനും ഉടനടി പരിഗണന ആവശ്യമുള്ള മേഖലകളില്‍ ശ്രദ്ധയൂന്നാനും സഹായിക്കും. ഉത്കണ്ഠകളും സമ്മര്‍ദ്ദങ്ങളും അകറ്റിനിര്‍ത്തുന്നതിനും ഇത് അവരെ സഹായിക്കുമെന്ന് ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍  ആകാശ് ചൌധരി പറഞ്ഞു

Advertisment