Advertisment

പുതിയ കോഴ്സുകളുമായി ആകാശ്+ബൈജൂസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായ ആകാശ്+ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജണല്‍ എന്‍ജിനീയറിങ് കോലജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും (കീം) താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്സുകള്‍ അവതരിപ്പിച്ചു. ഇംഗ്ലീഷിലാണ് കോഴ്സുകള്‍. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ കോഴ്സുകള്‍ ആരംഭിക്കും.

സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിങ് തല്‍പരരായ വിദ്യാര്‍ത്ഥികളിലേക്ക് കൂടി എത്താനുള്ള ആകാശ്+ബൈജൂസ് കാഴ്ചപ്പാടിലാണ് പുതിയ കീം കോഴ്സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിഹാരം നല്‍കുന്നതാണ് കോഴ്സ്. പതിനൊന്നാം ക്ലാസുകാര്‍ക്കായി പ്രത്യേക ബാച്ചുകള്‍ ഉണ്ടാകും. ഇംഗ്ലീഷിലായിരിക്കും പഠിപ്പിക്കുക.

കേരളത്തിലെ 6000 അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പത്ത്, 12 ക്ലാസുകളിലായി ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2021ല്‍ 1,83,823 പേര്‍ കീമിന് ഇരുന്നു. പുതിയ സംരംഭത്തിന്റെ ചില സവിശേഷതകള്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബാച്ച്, കീം, ജെഇഇ സിലബസ് കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി തയ്യാറാക്കും, ഫിസിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ് കൂടി ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള പഠന സാമഗ്രികള്‍ നല്‍കും.

ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാ ടെസ്റ്റ് പേപ്പറുകളാല്‍ സജീവമായിരിക്കും വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനത്തോടെ പ്രാദേശികവും മുഖ്യാധാരാ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിടവ് കുറയുമെന്നും സംയോജിത കോഴ്സിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയും അവരെ കീമിനും ജെഇഇ മെയിന്‍സിനും അഡ്വാന്‍സിനുമായി ഒരുക്കുകയാണ് ലക്ഷ്യമെന്നും തങ്ങളുടെ പരിശീലനം നേടിയ നിലവാരമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഇതിനായി സഹായിക്കുമെന്നും ആകാശ്+ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

Advertisment