ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ലെന്നും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണെന്നും താരം പറയുന്നു.
സിനിമാ ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും ഇത്തരം കാര്യങ്ങൾ എല്ലാം ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും നിഖിലാ വിമൽ പറയുന്നു. കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് നിഖിലയുടെ പരാമർശം.
‘മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. അതോടൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. എന്നാൽ, ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിൽ ഉണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ ഒന്നും തന്നെ തനിക്കുണ്ടായിട്ടില്ല- നിഖില വിമൽ വ്യക്തമാക്കി.
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]
കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. കുവൈറ്റിലെ സാമ്പത്തിക വികസനം ഏറെക്കുറെ സ്തംഭിപ്പിച്ച നിലയ്ക്കാത്ത രാഷ്ട്രീയ തർക്കങ്ങൾക്കുശേഷം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കുവൈറ്റിന്റെ 60 വർഷത്തെ പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും നിർണായകമാകും. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് […]
തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനുള്ളൊരു വേദിയായി മാറി കെഫോൺ ഉദ്‌ഘാടനചടങ്ങ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കെഫോൺ ഉപഭോക്താക്കളാണ് മുഖ്യമന്ത്രിയോട് ഓൺലൈനായി സംവദിച്ചത്. നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥിനി വിസ്മയ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരാണ് കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ […]
തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു […]
തിരുവനന്തപുരം: ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ നാലു കേരള സഭ കൊണ്ട് നാടിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും പരിവാരങ്ങൾക്കും വിദേശത്തു പോയി പണം കൊള്ളയടിക്കാനുള്ള മാർഗം മാത്രമാണ് ലോക കേരള സഭ. കോടിക്കണക്കിനു രൂപ ഖജനാവിൽനിന്നു ചെലവാക്കിയിട്ട് ഒരു വ്യവസായി പോലും കേരളത്തിൽ മുതൽ മുടക്കാൻ വന്നിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ആറു കോടി രൂപയാണ് ചെലവു […]
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍(33) ആണ് മരിച്ചത്.ഭര്‍ത്താവിന്റെ വീടായ അരൂര്‍ പള്ളിയറക്കാവ് അമ്പലത്തിന് കിഴക്ക് കാക്കപ്പറമ്പില്‍ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ സൗന്ദര്യം പോര എന്ന് പറഞ്ഞ് […]
കണ്ണൂർ: 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശൻ (32) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചു. 2018 ൽ ആണ് പീഡനം നടന്നത്.
മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കൾ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോ യിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയിൽ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് […]