Advertisment

നവരാത്രി ആഘോഷങ്ങൾക്കിടെ രാമഭക്തി ഗാനം പാടി ആരാധ്യ ബച്ചൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ : നവരാത്രി ആഘോഷങ്ങൾക്കിടെ രാമഭക്തി ഗാനം പാടി ആരാധ്യ ബച്ചൻ. വീട്ടിലെ ആഘോഷ പരിപാടികൾക്കിടെയാണ് ആരാധ്യ സിയാ രാം ആർതി എന്ന ഗാനം മനോഹരമായി ആലപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ആരാധ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. 38 സെക്കന്റാണ് വീഡിയയോയുടെ ദൈർഘ്യം. പിങ്ക് നിറത്തിലുള്ള പരമ്പരാഗത വസ്തം ധരിച്ചാണ് ആരാധ്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാവിലെയോടെയാണ് ആരാധ്യയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടുതന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തു. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് താരപുത്രിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

നിരവധി പേർ ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും ആശംസിച്ചു. 9.6 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ ആരാധ്യയ്‌ക്ക് ഉള്ളത്. നിലവിൽ ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ ആരാധ്യയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്.

NEWS
Advertisment