Advertisment

നിരപരാധിയായ 23 വയസ് മാത്രമുള്ള കുട്ടിയെ കാരണമില്ലാതെ ജയിലിൽ കിടത്തിയെന്ന് പൂജാ ബേദി ; 23-)0 വയസ്സിൽ നീരജ് ചോപ്ര രാജ്യത്തിനായി ഒളിമ്പിക് മെഡൽ നേടിയെന്ന് സോഷ്യൽ മീഡിയ

New Update

publive-image

Advertisment

മുംബൈ : ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ നിരപരാധിയാണെന്ന പ്രസ്താവനയുമായി നടി പൂജാ ബേദി. നീതിന്യായ വ്യവസ്ഥയ്‌ക്ക് ഒരു വലിയ നവീകരണം ആവശ്യമാണ് ആര്യൻഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെങ്കിൽ, ഒരു നിരപരാധിയായ കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത് ഭയാനകമല്ലേ? ഒരു കാരണവുമില്ലാതെ ജയിലിൽ കിടത്തുന്നത് മാനസികമായി ദോഷകരമാണ്. അത്തരം സംവിധാനങ്ങൾ നിരപരാധികളെ ശിക്ഷിച്ചുകൊണ്ട് കുറ്റവാളികളെ സൃഷ്ടിക്കുന്നു. – പൂജാ ബേദി ട്വീറ്റിൽ പറയുന്നു.

എന്നാൽ ഇതിനെ വിമർശിച്ച് ഒട്ടേറെപേരാണ് രംഗത്തെത്തിയത്. ആര്യൻ ഖാന്റെ ഇതേ പ്രായത്തിൽ ഷാരൂഖ് അഭിനയിക്കാൻ തുടങ്ങിയെന്നും , ജാവലിൻ ത്രോ താരം നീരജ് ചോപ്ര 23-ആം വയസ്സിൽ രാജ്യത്തിനായി ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയെന്നും സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു. എന്നിട്ടും ആര്യൻ നിങ്ങൾക്ക് കുട്ടിയാണോയെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നു.

അതിന് “ഈ നേട്ടങ്ങൾ എന്തുതന്നെയായാലും ഒരു 23 കാരനെ സാധുവായ കാരണമില്ലാതെ ജയിലിൽ കിടത്തുന്നത് വല്ലാതെ മുറിവേൽപ്പിക്കുന്നു. നിങ്ങൾ പരാമർശിച്ച ആളുകളിൽ ആരെങ്കിലുമൊക്കെ ന്യായമായ കാരണങ്ങളില്ലാതെ ആഴ്ചകളോളം പെട്ടെന്ന് തടവറകളിൽ വലിച്ചെറിയപ്പെട്ടാൽ ഈ സിസ്റ്റത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുമെന്നും പൂജാ ബേദി ചോദിക്കുന്നു.

NEWS
Advertisment