Advertisment

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ സീരീസ് ; ‘മൂണ്‍ നൈറ്റ്’ ട്രെയിലര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മാർവൽ സ്റ്റുഡിയോസിന്റെതായി പുറത്തിറങ്ങാനിക്കുന്ന സീരീസാണ് ‘മൂണ്‍ നൈറ്റ്’. ഓസ്‍കര്‍ ഐസക് ആണ് സീരീസിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മാര്‍വല്‍ കോമിക്സിലെ സൂപ്പര്‍ഹീറോ കഥാപാത്രം ‘മൂണ്‍ നൈറ്റി’നെ ആധാരമാക്കിയുള്ളതാണ് സീരീസ്. ഇപ്പോഴിതാ ‘മൂണ്‍ നൈറ്റ്’ സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘മൂണ്‍ നൈറ്റ്’ ആറ് എപ്പിസോഡുകളായിട്ടാണ് സ്‍ട്രീം ചെയ്യുക. അതിൽ നാല് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മൊഹമ്മദ് ദിയാബാണ്. രണ്ട് എപ്പിസോഡുകള്‍ ജസ്റ്റിൻ ബെൻസണും ആരോണും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. 40- 50 മിനുട്ടുള്ളതാണ് സീരീസിന്റെ ഓരോ എപ്പിസോഡും.

അതേസമയം ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകൻ ഓസ്‍കര്‍ ഐസക് ചെയ്യുന്ന കഥാപാത്രം ‘മാര്‍ക് സ്‍പെക്ടര്‍’ ആണ്. ‘ആര്‍തര്‍ ഹാരോ’ ആയിട്ട് ഈഥൻ ഹോക്ക് അഭിനയിക്കുന്നത്. മാത്രമല്ല ‘മൂണ്‍ നൈറ്റ്’ സീരീസിന്റെ നിര്‍മാണത്തില്‍ സംവിധായകൻ മൊഹമ്മദ് ദിയാബും നായകൻ ഓസ്‍കര്‍ ഐസകും ഭാഗമാകുന്നുണ്ട്. മാര്‍വലിന്റെ ‘സ്‍പൈഡര്‍മാൻ: എക്രോസ് ദ സ്‍പൈഡര്‍ വേഴ്‍സി’ല്‍ ഓസ്‍കര്‍ ഐസക് കേന്ദ്ര കഥാപാത്രത്തിന്റെ ശബ്‍ദമായുണ്ടാകും.

ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. മാര്‍ച്ച് 30 മുതലായിരിക്കും സീരീസിന്റെ സ്‍ട്രീമിംഗ്. ട്രെയ്‌ലർ എത്തിയതോടെ മാര്‍വലിന്റെ സൂപ്പര്‍ഹീറോ സീരീസ് ‘മൂണ്‍ നൈറ്റി’നായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisment