Advertisment

കാറുകളോടുള്ള പൃഥ്വിരാജിന്റെ കമ്പം; വീണ്ടും ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാളത്തിലെ സിനിമാ താരങ്ങളിൽ വാഹനങ്ങളോട് ഏറെ കമ്പമുള്ള നടന്മാരിലൊരാളാണ് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. കാറുകളോടാണ് പൃഥ്വിരാജ് കൂടുതൽ കമ്പം കാണിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒട്ടേറെ കാറുകളാണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുള്ളത്.

അതിൽ തന്നെ മലയാളത്തിലെ സിനിമാ താരങ്ങളിൽ ആദ്യം ലംബോർഗിനി സ്വന്തമാക്കിയതും പൃഥ്വിരാജ് സുകുമാരനാണ്. ഇപ്പോഴിതാ തന്റെ ​ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ.

ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിയുടെ പക്കൽ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്.

3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്.

Advertisment