Advertisment

'സന്തോഷം തിരഞ്ഞെടുക്കൂ' വീഡിയോ പങ്കുവച്ച് പ്രേക്ഷരുടെ പ്രിയ ഗായിക അമൃത സുരേഷ്

author-image
മൂവി ഡസ്ക്
New Update

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത സുരേഷ് പ്രേക്ഷരുടെ പ്രിയ ഗായികയാണ്. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.

Advertisment

publive-image

റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചില പൊരുത്തക്കേടുകള്‍ കൊണ്ട് പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളിലാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിട്ടുണ്ട്.

സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത. മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു. എന്നാൽ അവർക്കുള്ള മറുപടി ഒരു ഫോട്ടോയിലൂടെ താരങ്ങൾ കുറിച്ചിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെട്ടു സംസാരിക്കുന്ന എല്ലാ ജോലി ഇല്ലാത്ത ആളുകൾക്കും ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു എന്നാണ് അമൃത പുട്ടും മുട്ട കറിയും കഴിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് കുറിച്ചത്. ഈ പോസ്റ്റ്‌ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് അമൃത ഒരു റിസോർട്ടിൽ നിന്നു പങ്കുവെച്ച വീഡിയോ ആണ്. വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ, സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, ഫലമല്ല, നിങ്ങൾ സന്തോഷവാനായിരിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒന്നും നിങ്ങളെ സന്തോഷിപ്പിക്കുകയില്ല, സന്തോഷം തിരഞ്ഞെടുക്കൂ. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്. നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.

 

 

Advertisment