Advertisment

'നമ്മള്‍ ഒന്നിച്ചുള്ള നിന്റെ ഒമ്പതാമത്തെ പിറന്നാളാണിത്'; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്‌നേഷ് ശിവന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിഘ്‌നേഷ് ശിവന്‍. 'നമ്മള്‍ ഒന്നിച്ചുള്ള നിന്റെ ഒമ്പതാമത്തെ പിറന്നാളാണിത്. നിന്നോടൊപ്പമുള്ള ഓരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ഇതായിരിക്കും കൂടുതല്‍ പ്രത്യേകതയുള്ളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യയും ഭര്‍ത്താവുമാണ്.

രണ്ട് കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. നിന്നെ എനിക്ക് നന്നായി അറിയാം. നീ എത്ര കരുത്തുറ്റവളാണെന്നും അറിയാം. പക്ഷേ ഇന്ന് നിന്നെ അമ്മയായി കാണുമ്പോള്‍ അത് നിനക്ക് കൂടുതല്‍ പൂര്‍ണത നല്‍കുന്നതായി എനിക്ക് തോന്നുന്നു.

കുഞ്ഞുങ്ങള്‍ നിന്റെ മുഖത്ത് ഉമ്മ വെയ്ക്കുന്നതിനാല്‍ നീ ഇപ്പോള്‍ മേക്കപ്പ് ഇടാറില്ല. നിന്റെ മുഖത്തുള്ള ഈ പുഞ്ചിരി എന്നും നിലനില്‍ക്കട്ടെ. എല്ലാ പിറന്നാളുകളും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ.' വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisment