Advertisment

ഫിഷ് കട്ട് ഗൗണിൽ പൊളി ലുക്കിൽ നടി മഡോണ സെബാസ്റ്റ്യൻ ;‘ഇതാര് മത്സ്യകന്യകയോ!!

author-image
മൂവി ഡസ്ക്
Updated On
New Update

മഡോണ ത്രെഡ് ആൻഡ് നീഡിൽ എന്ന ക്ലോത്തിങ് സ്റ്റോറിന് വേണ്ടി ചെയ്ത മനോഹരമായ ഷൂട്ടാണ് വൈറലാവുന്നത്. ഫിഷ് കട്ട് ഗൗണിൽ ഒരു മത്സ്യകന്യകയെ പോലെയാണ് മഡോണ തിളങ്ങിയത്. അരുൺ മാത്യു ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തത്.

Advertisment

publive-image

ടോവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് മഡോണയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ചാനൽ ഷോകളിൽ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്തിട്ടുള്ള ഒരാളാണ് മഡോണ. 2-3 സിനിമകളിൽ മഡോണ പാടിയിട്ടുമുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ മഡോണയുടെ വാക്കുകൾ ചർച്ചയാവുകയും ചില സമയത്ത് ട്രോളുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

publive-image

പ്രേമത്തിന്റെ സെക്കന്റ് ഹാഫിന്റെ പകുതിയോട് അടുക്കുന്ന സമയത്തായിരുന്നു അതിലൊരാളായ മഡോണയുടെ കഥാപാത്രത്തിന്റെ എൻട്രി. സെലിൻ എന്ന കഥാപാത്രമായി തകർത്ത് അഭിനയിക്കുകയും ചെയ്തിരുന്നു മഡോണ. തമിഴിലും തെലുങ്കിലും കന്നഡയിലും മഡോണ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് ലിയർ, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ തുടങ്ങിയ മലയാള സിനിമകളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്.

publive-image

 

Advertisment