Advertisment

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

author-image
മൂവി ഡസ്ക്
Updated On
New Update

ചെറിയ ബജറ്റില്‍ ഒരുങ്ങി അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് 'കാര്‍ത്തികേയ 2'. നൂറ്റിയിരുപത് കോടിയലധികം കളക്റ്റ് ചെയ്‍തിട്ടുണ്ട് 'കാര്‍ത്തികേയ 2' ഇതുവരെ. ഹിന്ദി മേഖലകളിലും വൻ പ്രേക്ഷക സ്വീകാര്യത നേടിയ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്‍ത് അടുത്തിടെ എത്തിയിരുന്നു. തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Advertisment

publive-image

വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് 'കാര്‍ത്തികേയ 2' ഒടിടിയില്‍  സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരൻ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്.

ചന്ദു  മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'. രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്.

'കാര്‍ത്തികേയ 2' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയും ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. റിലീസ് ചെയ്‍തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചു. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കളക്റ്റ് ചെയ്‍തിരുന്നു.

Advertisment