Advertisment

പിറവം നഗരമധ്യത്തില്‍ പൈപ്പ് പൊട്ടി ജലം കുത്തിയൊലിച്ചു. മണിക്കൂറുകള്‍ക്കകം പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ച് ജല അതോറിട്ടി പൊതുജന ആദരവ് നേടി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

പിറവം: ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണും മഴയും ജല അതോറിറ്റിയുടെ കുടിവെള്ള കുഴലിന് പ്രശ്നമല്ല. പിറവം ബസ് സ്റ്റാന്‍ഡിനു മുന്നില്‍ തന്നെ അതങ്ങ് പൊട്ടി. നഗര മധ്യത്തിലൂടെ മൂവാറ്റുപുഴയാര്‍ നിറഞ്ഞൊഴുകുന്നതാണ് പിന്നെ ജനം കണ്ടത്.

വിവരമറിഞ്ഞ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തല്‍സമയം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സി. ഹരികൃഷ്ണനോട് ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു. ജല അതോറിറ്റിയിലെ കരാറുകാര്‍ അനിശ്ചിതകാലമായി സമരത്തിലായിരുന്നതിനാല്‍ അവരുടെ സേവനം ലഭിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് സ്വന്തം നിലയ്ക്ക് പുറത്തുനിന്ന് ജോലിക്കാരെ ഇറക്കി അറ്റകുറ്റപ്പണി ചെയ്യിച്ച് ജലവിതരണം പുനസ്ഥാപിക്കുകയായിരുന്നു.

പിറവം മേഖലയില്‍ ഇതുപോലെ ആകസ്മികമായി ഉണ്ടായ ധാരാളം പണികള്‍ പുറത്തുനിന്നുള്ള പണിക്കാരെക്കൊണ്ട് ചെയ്യിച്ചു വരികയായിരുന്നു. ബസ് സ്റ്റാന്‍ഡിനു മുന്നില്‍ പൊട്ടിയ പൈപ്പിന്‍റെ പണികള്‍ ചെയ്തു തീര്‍ത്തത് പിറവത്തെ കോണ്‍ട്രാക്ടറായ ബാബു തോമസിന്‍റെ തൊഴിലാളികളായിരുന്നു.

piravam news
Advertisment