Advertisment

കേരള ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി; ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ച സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി

New Update

publive-image

Advertisment

കൊച്ചി: ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെയും (ICMR) കേരള ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെയും (KARSAP) ഭാഗമായി 2023 ഓടെ സംസ്ഥാനത്ത് സമ്പൂർണ്ണ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആന്റിബയോട്ടിക്കുകളുടെ ക്രിത്യമായ ഉപയോഗം, ഉപയോഗിക്കരുതാത്ത സാഹചര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളിലൂടെ കുട്ടികളിൽ തുടങ്ങി മുതിർന്നവരെ വരെ ബോധവാൻമാരാക്കുക എന്നതാണ് പരിപാടി മുൻപോട്ട് വയ്ക്കുന്ന ആശയം. ബോധവത്കരണ പരിപാടിൾക്ക് തുടക്കം കുറിച്ച സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി.

എറണാകുളം കോതാട് ജീസസ് എച്ച് എസ് എസിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ബോധവത്കരണ ക്ലാസ് നടത്തിയത്.

ഇതോടൊപ്പം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആന്റിബയോട്ടിക്കിന്റെ ഉപയോഗം എന്താണ് ഉപയോഗിക്കുന്നതിന്റെ ഗുണവും ദോഷവും, ആന്റിബയോട്ടിക് ശരിയായ രീതിയിൽ എങ്ങനെ, എപ്പോൾ ഉപയോഗിക്കാം, ആന്റിബയോട്ടിക്ക് ഉപയോഗത്തിന്റെ പാർശ്വഫലം എന്തൊക്കെ, എന്നിവ അടങ്ങിയ ലഘു ലേഖ വിതരണം ചെയ്തു.

ഇത് കുട്ടികളോടൊപ്പം മാതാപിതാക്കളിലും ആന്റിബയോട്ടിക്കിനെക്കുറിച്ച് കൂടുതൽ അബവോധം സൃഷ്ടക്കാൻ സഹായകമാകുമെന്നും ക്ലാസുകൾക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡ്സിറ്റി ക്ലിനിക്കൽ മൈക്രോ ബയോളജി ആൻഡ് ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ ഡോ. നിമിത കെ മോഹൻ പറഞ്ഞു.

ആസ്റ്റർ മെഡ്സിറ്റി ഇൻഫെക്ഷ്യസ് ഡിസീസ് ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഇൻഫെക്ഷൻ കണ്ട്രോൾ കോർഡിനേറ്റർ, ആസ്റ്റർ മെഡ്സിറ്റി സീനിയർ സ്പെഷ്യലിസ്റ്റ്, ക്ലിനിക്കൽ മൈക്രോ ബയോളജി ആൻഡ് ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ ഡോ. നിമിത കെ മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment