Advertisment

250 കോടിയുടെ സ്കോളര്‍ഷിപ്പ് നേടാന്‍ അവസരമൊരുക്കി അലന്‍ ഇൻസ്റ്റിറ്റ്യൂട്ട് ടാലെന്‍റെക്സ് 2024

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കമ്പനിയായ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2024 ലേക്കുള്ള ടാലെന്‍റെക്സ് പരീക്ഷയുടെ പത്താം പതിപ്പ് പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് ഫീസില്‍ ഇളവു നല്‍കിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി അവസരമൊരുക്കുന്ന പ്ലാറ്റ് ഫോമാണ് ടാലെന്‍റെക്സ്.

ഒറ്റ ഘട്ടമായി ഓഫ്ലൈനായായിരിക്കും പരീക്ഷ. മേഖല തിരിച്ചുള്ള പരീക്ഷ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5വരെയായിരിക്കും നടത്തുന്നത്. ദേശീയ, സംസ്ഥാന റാങ്കിങ് അനുസരിച്ചായിരിക്കും 250 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുക. കൂടാതെ ജെഇഇ, നീറ്റ്, സിഎ, സിഎസ് തുടങ്ങിയ പരീക്ഷകളില്‍ പങ്കെടുത്തിരുന്നെങ്കില്‍ റാങ്ക് എത്രയായിരിക്കും എന്ന് വ്യക്തമാക്കുന്ന മത്സര പരീക്ഷാ സൂചിക ഓരോ വിദ്യാര്‍ത്ഥിക്കും ലഭ്യമാക്കും. 1.25 കോടിയുടെ കാഷ് പ്രൈസും സ്കോളര്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ വികസനത്തിന് അനുയോജ്യമായ പിന്തുണയോടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നല്‍കുക.

രാജ്യത്തെ ഏറ്റവും വലിയ ദേശീയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയും ഒളിമ്പ്യാഡ് തല പരീക്ഷയുമാണ് അലന്‍ ടാലെന്‍റെക്സ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് മികവ് വിലയിരുത്താനും ദേശീയ തലത്തിലുള്ള പരീക്ഷകള്‍ക്ക് ഒരുങ്ങാനുമുള്ള അവസരവുമാണ് പരീക്ഷ ഒരുക്കുന്നത്. പരീക്ഷയുടെ ഫലവും സമ്മാന വിതരണവും സംബന്ധിച്ച വിവരങ്ങള്‍ നവംബറില്‍ പ്രഖ്യാപിക്കും. 2023 ജൂണ്‍ 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. http://www.tallentex.com എന്ന വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

Advertisment