1198 മിഥുനം 18
മൂലം / പൗർണ്ണമി
2023 ജൂലായ് 3, തിങ്കൾ
വ്യാസ(ഗുരു)പൂർണ്ണിമ
ഇന്ന്;
മാർത്തോമ ശ്ലീഹയുടെ ദുക്രാനോ !
ചമ്പക്കുളം മൂലം വള്ളംകളി !
അന്തഃരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം !
Disobedience Day !
< അനുസരണക്കേട് അല്ലെങ്കിൽ
വ്യവസ്ഥിതിയോടുള്ള വെല്ലുവിളി ദിനം >
സെന്റ് തോമസ് ദിനം !
<ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് 'ദുക്റാന അഥവ തോറാന'. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്. 1443-ലെ സുറിയാനി ഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെ ക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”>
* ബെലാറസ്: സ്വാതന്ത്രൃ ദിനം
* മ്യാൻമാർ : വനിതാ ദിനം
* യു എസ് വിർജിൻ ഐലൻഡ്:
വിമോചന ദിനം!
* മഹത്തായ ബ്രിട്ടീഷ് നിലക്കടല വാരം !
. < Great British Pea Week >
* USA ;
National Stay Out of the Sun Day
National Compliment Your Mirror Day
National Chocolate Wafer Day
Air Conditioning Appreciation Day
National Eat Your Beans Day
National Fried Clam Day
ഇന്നത്തെ മൊഴിമുത്ത്
''ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട് ആകാശം നിഷേധിക്കപ്പെടുന്നുമില്ല. കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്.''
. < - ഫ്രാൻസ് കാഫ്ക>
കേരളത്തിൽ സമാന്തര സിനിമയുടെ തുടക്കം കുറിച്ച സ്വയംവര മടക്കം നിരവധി ദേശീയവും ദേശാന്തരീയവുമായ അംഗീകാരം ലഭിച്ച സിനിമകൾ സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണന്റെയും (1941),
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിത കെ.കെ. ഉഷയുടെയും (1939),
സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും, ഡോ.സുകുമാർ അഴീക്കോട്- തത്ത്വമസി സാംസ്കാരിക അക്കാദമി ട്രസ്റ്റ് ചെയർമാനും ഗാർമെന്റ് എക്സ്പോർട്ടറും ഇപ്പോൾ ടൂറിസം ഇൻഡസ്ട്രിയിൽ ബിസിനസ്സുകാരനും 'ജ്യോതിർഗ്ഗമയ' പംക്തിയുടെ സൃഷ്ടി കർത്താവുമായ ടി.ജി. എന്ന തെക്കേക്കുറ്റ് ഗോപിനാഥൻ നായർ വിജയകുമാറിന്റേയും (1960),
മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും, തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തിഎന്നു അറിയപ്പെടുന്ന ചലച്ചിത്രനടി ദിവ്യ വെങ്കട സുബ്രമണ്യത്തിന്റെയും (1982),
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യ പ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ട വിക്കിലീക്സിന്റെ പത്രാധിപരും ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമായ, ജൂലിയൻ പോൾ അസാൻജിന്റെയും(1971),
ദി കളർ ഓഫ് മണി , കോക്റ്റെയിൽ , റെയിൻ മാൻ, ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടനും നിർമ്മാതാവുമായ തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസിന്റെയും(1962),
ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ്. എടുത്ത്, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സർ റിച്ചാർഡ് ജോൺ ഹാഡ്ലിയുടെയും(1951),
ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളായ ഹർഭജൻ സിങ്ങിന്റെയും ( 1980)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
കെ. ദാമോദരൻ മ. (1904 -1976)
ബോധേശ്വരൻ മ. (1901- 1990)
സി എ ജോസഫ് മ. (1910-1994)
തെങ്ങമം ബാലകൃഷ്ണൻ മ. (1927-2013)
സ്വർണ്ണകുമാരീ ദേവി മ. (1855- 1932)
രാജ് കുമാർ മ. (1926-1996)
കെ.കെ. ഉഷ ജ. (1939-2020),
വി.എം. താർകുണ്ഡെ ജ. (1909 -2004)
എസ് വി റാവു ജ. (1918 -1974)
അദ്ലർ ഡ്ൻക്മാർ ജ. (1844 -1900)
ഫ്രാൻസ് കാഫ്ക ജ. (1883 -1924)
ഷാക്ലോദ് ദുവാല്യേ ജ. (1951-2014)
ഇന്ന് (03/07);
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും 'പാട്ടബാക്കി' എന്ന നാടകരചനയിലൂടെയും പ്രശസ്തനായ എഴുത്തുകാരനും കേരള മാർക്സ് എന്നറിയപ്പെടുകയും ചെയ്തിരുന്ന കെ. ദാമോദരനെയും (ഫെബ്രുവരി 25, 1904 -ജൂലൈ 3, 1976),
ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസം സ്വീകരിച്ചെങ്കിലും പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായ കേശവന് പിള്ള എന്ന കവി ബോധേശ്വരനെയും (ഡിസംബർ 28 1901-1990) (കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവരുടെ അച്ഛന് ),
ചുറ്റും ഉള്ള ഇരുളിനെ അകറ്റി ദർശനീയമായ തേജ:പുഞ്ജത്തെ പൂർണ്ണ ദീപ്തി സൗഭാഗ്യങ്ങളോടെ വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉദയത്തിലേക്ക്, അവസാനത്തെ പുലരി, സുമിത്രൻ തുടങ്ങി ഏഴു ഖണ്ഡകാവുങ്ങളും, ഒരു കട്ടിലിന്റെ ആത്മഗതം, കാവേരി , പ്രതിജ്ഞ.തുടങ്ങി എഴു കവിത സമാഹാരങ്ങളും, മാതൃസ്മരണ എന്ന ഒരു വിലാപകാവുവും എഴുതിയ സി എ ജോസഫിനെയും (1910 ഫെബ്റുവരി 17 - ജൂലൈ 3, 1994),
കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നാലാം കേരള നിയമ സഭയിൽ സി പി ഐ യെ പ്രതിനിധീകരിച്ച പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന തെങ്ങമം ബാലകൃഷ്ണനെയും(01 ഏപ്രിൽ 1927 -03 ജൂലൈ 2013),
ബംഗാളി വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യത്തെ വനിത എഴുത്തുകാരിയും, അനാഥരേയും, വിധവകളേയും സഹായിക്കുന്നതിനു വേണ്ടി, സഖി സമിതി എന്നൊരു സംഘടന തുടങ്ങാൻ മുൻകൈയെടുക്കുകയും ചെയ്ത ദേബേന്ദ്രനാഥ ടാഗോറിന്റെ മകളും, രബീന്ദ്രനാഥ് ടാഗോറിന്റെ മുതിർന്ന സഹോദരിയും, കവയിത്രിയും, നോവലിസ്റ്റും, സംഗീതജ്ഞയും, സാമൂഹ്യപ്രവർത്തകയും ആയിരുന്ന സ്വർണ്ണകുമാരീ ദേവിയെയും (1855 ആഗസ്റ്റ് 28- ജൂലൈ 3,1932),
ബോംബെ പോലീസിൽ സബ് ഇൻസ്പക്റ്റർ ആയി ജീവിതം തുടങ്ങുകയും, പിന്നീട് നാലു ദശാബ്ദക്കാലം ബോളിവുഡിൽ തിളങ്ങി നിൽക്കുകയും മദർ ഇൻഡ്യ, വക്ത്, പക്കീജ ,തുടങ്ങിയ 70 ഓളം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കുൽഭൂഷൺ പണ്ഡിറ്റ് എന്ന രാജ് കുമാറിനെയും (8 ഒക്റ്റോബർ 1926 – 3 ജൂലൈ 1996),
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിത കെ.കെ. ഉഷയെയും (3 ജൂലൈ1939- ഒക്റ്റോബർ 5, 2020),
ഇന്ത്യൻ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസ്സിയേഷൻ’’ എന്ന സംഘടന രൂപവത്കരിക്കുകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ജോലിയിൽനിന്ന് സ്വമേധയാ വിരമച്ച് സുപ്രീം കോടതിയിൽ അഭിഭാഷകനാകുകയും പലപ്പോഴും വളരെ കുറഞ്ഞ ഫീസ് നിരക്കിലോ ഫീസില്ലാതയൊ പൊതു താത്പര്യ ഹരജികൾ നടത്തുകയും, റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാകുകയും, സർക്കാറിതര സംഘടനകളായ സിറ്റിസൺ ഫോർ ഡെമോക്രസി,പീപ്പിൾസ് യൂനിയൻ ഫോർ സിവൽ ലിബർട്ടീസ് (PUCL), ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യുണൽ അമിറ്റി (FDCA) എന്നീ സംഘടനകളെ നയിക്കുകയോ അവയിൽ സജീവമായ പങ്കാളിത്തം വഹിക്കുകയോ ചെയ്യുകയും, സിറ്റിസൺസ് ജസ്റ്റീസ് കമ്മിറ്റി എന്ന സംഘടനയിലൂടെ സിക്ക് വിരുദ്ധ കലാപം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിലും സജീവമായി ഇടപെടുകയും ചെയ്ത വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദേവ് താർകുണ്ഡെയെയും (ജൂലൈ 3, 1909 - മാർച്ച് 22, 2004),
തെലുഗു തമിഴ് സിനിമകളിൽ രാവണൻ ഘടോൽകചൻ, ദുര്യോധനൻ, കംസൻ. കീചകൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡ്യൻ മെത്തേഡ് അഭിനേതാക്കളിൽ ഗണിക്കപ്പെടുന്ന സിനിമാ അഭിനേതാവും നിർമ്മിതാവും സംവിധായകനും "വിശ്വനാഥ ചക്രവർത്തി " എന്ന് അറിയപ്പെട്ടിരുന്ന എസ് വി ആർ എന്ന സമർല വെങ്കട്ട രങ്കറാവുവിനെയും(3 ജൂലൈ 1918 – 18 ജൂലൈ1974),
ഷിക്കാഗോയിലെ സെൻട്രൽ മ്യൂസിക് ഹാൾ നിർമ്മാണത്തിൽ ധ്വാനികശാസ്ത്രം (Acoustics) ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വാസ്തുവിദ്യാ വിദഗ്ദ്ധനായ ജർമൻ (യു.എസ്.) എൻജിനീയറായിരുന്ന അദ്ലർ ഡ്ൻക്മാറിനെയും (1844 ജൂലായ് 3 -1900 ഏപ്രിൽ 16),
നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമായ "ന്യായവിധി" (1913),"ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകളും, ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം), അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്ന ഫ്രാൻസ് കാഫ്കയെയും(ജൂലൈ 3, 1883 – ജൂൺ 3, 1924),
പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തുകയും, നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായ ഹെയ്തിയുടെ
സ്വേച്ഛാധിപതിയായ മുൻ ഭരണാധികാരി ഷാക്ലോദ് ദുവാല്യേയെയും(ജൂലൈ 3, 1951 – ഒക്ടോ: 4, 2014) ഓർമ്മിക്കുന്നു
ചരിത്രത്തിൽ ഇന്ന്…
394 - സെൻറ് തോമസിന്റെ അസ്ഥികൾ മൈലാപ്പൂരിൽ നിന്ന് കടത്തി ഖാബിൻ എന്ന വ്യാപാരി തുർക്കിയിലെ ഉറഹയിൽ സംസ്കരിച്ചു.( എഡി 165 എന്നും രേഖയുണ്ട്)
987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന് അടിയറ വച്ചു.
1767 - നോർവേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.
1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.
1819 - ലോകത്തിലെ ആദ്യത്തെ സേവിങ്സ് ബാങ്ക് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു.
1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി.
1886 - അന്തരിക ദഹന യന്ത്രം പ്രയോജനപ്പെടുത്തുന്ന വാഹനത്തിൻറെ ആദ്യപ്രദർശനം ജർമ്മൻ കാർ എൻജിനീയറായ കാൾ ബെൻസ് നടത്തി.
1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.
1988 - അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിയൻ വിമാനങ്ങളെ വെടിവെച്ചിട്ടു.
1993 - മനിലയിൽ ഒഴുകുന്ന പഗോഡ മുങ്ങി 300 മരണം.
2013 - ഈജിപ്ഷ്യൻ അട്ടിമറി: മൊർസിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നാല് ദിവസത്തെ പ്രതിഷേധം നടന്നു.
2019 - ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ലിപ്റ്റനെ അതിന്റെ ഇടക്കാല നേതാവായി നിയമിച്ചു.
2020 - ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്ഡ് ഫിലിപ്പി രാജിവെച്ചു
2020 - COVID 19-ൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഭൂരഹിതരായ കർഷകർക്ക് 1,040 കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നതിനായി ഒഡീഷ സർക്കാർ നബാർഡിന്റെ സഹകരണത്തോടെ "Balaram" എന്നൊരു പദ്ധതി ആരംഭിച്ചു.
.
ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ