Advertisment

എന്തുകൊണ്ട് ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കുന്നു? കാരണം അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

കുട്ടികളുടെ ജീവിതത്തിൽ ഒരു പിതാവ് വഹിക്കുന്നത് നിര്‍ണായക പങ്കാണ്. അവരെ ശരിയായ പാതയിലേക്ക് നയിക്കുന്നത് മുതൽ അനന്തമായ സ്നേഹവും പരിചരണവും നൽകുന്നതുവരെ എല്ലാ കാര്യങ്ങളിലും മാതാവിനെ പോലെ പിതാവിനും സുപ്രധാന ചുമതലയാണുള്ളത്.

ലോകമെമ്പാടുമുള്ള പിതാക്കന്മാരെ ബഹുമാനിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി, എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കുന്നു. ഈ വർഷം, ഇത് ജൂൺ 19 നാണ്. യൂറോപ്യൻ രാജ്യങ്ങൾ സെന്റ് ജോസഫ് ദിനത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നു.

1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയമാണ് ഇതിന് പിന്നില്‍. സോനോറ സ്മാർട്ട് ഡോഡിന്റെ അമ്മ അവൾക്ക് 16 വയസ്സുള്ളപ്പോൾ അന്തരിച്ചു. ഡോഡിന്റെ പിതാവ്, ഒരു ആഭ്യന്തരയുദ്ധ വിദഗ്ധനായ വില്യം സ്മാർട്ട് അവളെയും അവളുടെ അഞ്ച് സഹോദരന്മാരെയും വളർത്തി.

തന്റെ പിതാവിന്റെ നിസ്വാർത്ഥ പ്രയത്‌നങ്ങളെ ബഹുമാനിക്കുന്നതിനും അനശ്വരമാക്കുന്നതിനും വേണ്ടി, തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ 5-ന് അത് ആഘോഷിക്കുന്നത് യോഗ്യമാണെന്ന് ഡോഡ് കരുതി. പിന്നീട് ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് ആ ആഘോഷം മാറ്റി. 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Advertisment