Advertisment

കൊച്ചുകുട്ടികള്‍ക്ക് ഏറെ ഇഷ്ടപെടുന്ന ക്രിസ്പി ന്യൂഡില്‍സ് കട്‌ലെറ്റ് - തയ്യാറാക്കുന്ന വിധം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

പലതരത്തിലുള്ള കട്‌ലെറ്റുകൾ നാം പരീക്ഷിക്കാറുണ്ട്. വെജ് കട്‌ലെറ്റ്, ചിക്കൻ കട്‌ലെറ്റ് അങ്ങനെ നീളുന്നു. പലതരത്തിലുള്ള കട്‌ലെറ്റ് വിഭവങ്ങൾ വീട്ടമ്മമാർ പരീക്ഷിക്കാറുമുണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നൂഡിൽസ്. നൂഡിൽസ് ഉപയോഗിച്ച് തയ്യാറാക്കുന്ന കട്‌ലെറ്റ് ആണ് ഇന്നത്തെ സ്പെഷ്യൽ. കൊച്ചുകുട്ടികള്‍ക്ക് ഏറെ ഇഷ്ടപെടുന്ന ക്രിസ്പി ന്യൂഡില്‍സ് കട്‌ലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ചേരുവകള്‍

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 200 ഗ്രാം

സവാളയും ക്യാരറ്റും ചുരണ്ടിയത്- 50 ഗ്രാം

ന്യൂഡില്‍സ്- 100 ഗ്രാം

ചാട്ട് മസാല

ജീരകപൊടി

ഉപ്പ്

മല്ലിയില

ഫ്രൈ ചെയ്യാനുള്ള എണ്ണ

ബ്രെഡ്

publive-image

തയ്യാറാക്കുന്നവിധം

വേവിച്ച ഉരുളക്കിഴങ്ങ് സവാള, ക്യാരറ്റ്,ന്യൂഡില്‍സ്,ചാട്ട് മസാല, മഞ്ഞള്‍പൊടി, ജീരകപൊടി, മല്ലിയില, ഉപ്പ് എന്നിവ നന്നായി കുഴച്ച്‌ യോജിപ്പിക്കാം.അല്‍പം നാരങ്ങാനീരും ഒഴിക്കാം. കട്‌ലെറ്റ് ആകൃതിയില്‍ കൈ കൊണ്ട് ഉരുട്ടിയശേഷം ബ്രെഡ് പൊടിയില്‍ മുക്കി പാനില്‍ പൊരിച്ചെടുക്കാം.

Advertisment