Advertisment

എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

സാന്‍റ്‍വിച്ച് സുഷി

publive-image

ചേരുവകൾ:

ബ്രെഡ് സ്ലൈസ് ഏഴെട്ടെണ്ണം

കാരറ്റ് ഒരെണ്ണം

വെള്ളരിക്ക ഒരെണ്ണം

വൈറ്റ് സോസ് മൂന്നു ടേബിൾ സ്‌പൂൺ

ചീസ് രണ്ടു ടേബിൾ സ്‌പൂൺ

സ്വീറ്റ് കോൺ അരകപ്പ്

പാൽ അര കപ്പ്

കുരുമുളക് പൊടി കാൽ ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

വെണ്ണ ഒരു ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം:

സ്വീറ്റ് കോൺ മിക്സിയിൽ അരച്ചെടുക്കുക.

ഒരു പാനിൽ വെണ്ണ ചൂടാക്കി സ്വീറ്റ് കോൺ ഇട്ട് വഴറ്റുക. ഇതിലേക്ക് പാൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് തണുക്കാൻ വയ്ക്കുക.

വെള്ളരിക്കയുടെയും കാരറ്റിന്‍റെയും തൊലി കളഞ്ഞ് രണ്ട് ഇഞ്ച് നീളത്തിലുള്ള സ്‌ട്രിപ്പ്‌സായി മുറിക്കുക.

വൈറ്റ് സോസിൽ ചീസ് ഗ്രേറ്റ് ചെയ്‌തത്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക.

ബ്രഡ് സ്ലൈസുകൾ ചപ്പാത്തി റോളർ കൊണ്ട് പരത്തിയെടുക്കുക. 4 ബ്രഡ് സ്ലൈസിലായി സ്വീറ്റ് കോൺ മിശ്രിതം പുരട്ടി ഒരു വശം ചുരുട്ടിയെടുക്കുക.

സ്ലൈസ് മൂന്നായി മുറിക്കുക.

4 ബ്രഡ് സ്ലൈസിലായി വൈറ്റ് സോസ് പുരട്ടുക. വെള്ളരിക്ക, കാരറ്റ് സ്‌ട്രിപ്പ്‌സ് വച്ച് റോൾ ചെയ്‌ത് 3 കഷണങ്ങളാക്കുക.

പ്ലാസ്‌റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഫ്രിഡ്‌ജിൽ വയ്‌ക്കണം. സുഷി തയ്യാർ.

 

പാലക്ക് പക്കവട

publive-image

ചേരുവകൾ:

കടലപ്പൊടി അര കപ്പ്

ആട്ട കാൽ കപ്പ്

പാലക്ക് അരിഞ്ഞത് അര കപ്പ്

ചീര അരിഞ്ഞത് കാൽ കപ്പ്

പനീർ ഗ്രേറ്റ് ചെയ്‌തത് കാൽ കപ്പ്

പച്ചമുളക് ഒന്നോ രണ്ടോയെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് ഒരു ടേബിൾ സ്‌പൂൺ

പാൽ രണ്ടു ടേബിൾ സ്‌പൂൺ

ഉപ്പ് ആവശ്യത്തിന്,

വറുക്കുന്നതിന് ആവശ്യമായ എണ്ണ

ചാട്ട് മസാല ഒരു ടീ സ്‌പൂൺ

തയ്യാറാക്കുന്ന വിധം:

കടലപ്പൊടി, ആട്ട, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ആവശ്യത്തിന് പാലും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.

ചീര, പാലക്ക് എന്നിവ കഴുകി ചെറുതായി അരിയുക.

ശേഷം മിശ്രിതത്തിൽ പാലക്ക്, ചീര, പനീർ ഗ്രേറ്റ് ചെയ്‌തത്, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്‌റ്റ്, ചാട്ട് മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മിശ്രിതം കൊണ്ട് പക്കവട തയ്യാറാക്കി ചട്‌നിക്കോ, സോസിനോ ഒപ്പം കഴിക്കാം.

Advertisment