Advertisment

കൊതിയൂറും റവ അപ്പേ തയ്യാറാക്കുന്ന വിധം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

അപ്പേയ്ക്കുള്ള ചേരുവകൾ

റവ – ഒരു കപ്പ്

തൈര് – അര കപ്പ്

കടുക് – 2 ചെറിയ സ്പൂൺ

എണ്ണ – 2 ടീസ്പൂൺ

കറിവേപ്പില – അൽപം

സവാള – ഒന്ന് ചെറുതായി അരിഞ്ഞത്

ഈനോ – ആവശ്യത്തിന്

ഉപ്പ് പാകത്തിന്

മറ്റ് സാമ്രഗികൾ

കാബേജ്, ക്യാരറ്റ്, ഉള്ളിത്തണ്ട്, സവാള, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞത് – ഒന്നര കപ്പ്

സോയാ സോസ് – ഒരു ടീസ്പൂൺ

ഹോട്ട് ചില്ലി ഗാർലിക് സോസ് – ഒരു ടീസ്പൂൺ

എണ്ണ – ഒരു ടീസ്പൂൺ

കറിവേപ്പില – അൽപം

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

റവ തൈരിലിട്ട് നന്നായി അടിച്ചെടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡലി പരുവത്തിൽ മാവ് തയ്യാറാക്കുക. ഇത് കുറച്ച് നേരം മാറ്റിവയ്ക്കാം.

publive-image

റവ നന്നായി പുളിച്ച് പൊന്തിവരുമ്പോൾ ബാക്കിയുള്ള ചേരുവകൾ അതിൽ ചേർക്കാം. ഉണ്ണിയപ്പ ചട്ടി ഗ്യാസിൽ വച്ച് ചൂടാക്കുക. ഈ സമയം ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി പകുതി കറിവേപ്പിലയും പകുതി കടുകും പൊട്ടിച്ച് റവ മാവിൽ ഒഴിക്കുക.

publive-image

ചട്ടിയിൽ എണ്ണ തൂവി റവ മാവ് ഒഴിച്ച് ഇരുവശവും മൊരിച്ചെടുക്കാം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകുമിട്ട് പൊട്ടിച്ച് മുഴുവൻ പച്ചക്കറികളും ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി സോസും ഉപ്പും ചേർക്കാം.

publive-image

തയ്യാറാക്കി വച്ചിരിക്കുന്ന നല്ല ചൂടൻ റവ അപ്പേ ഈ പച്ചക്കറിയിൽ ഇട്ട് നന്നായി മിക്സ് ചെയ്യാം. ഉള്ളിത്തണ്ട് വിതറി ചൂടോടെ സർവ്വ് ചെയ്യാം

publive-image

Advertisment