Advertisment

രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാം... ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ്...

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ആവശ്യമായ ചേരുവകൾ :

ചോർ – 1 കപ്പ്‌

മുട്ട – 3 എണ്ണം

മൈദ – 1 വലിയ സ്പൂൺ

ക്യാരറ്റ് – ആവശ്യത്തിന്

പച്ചമുളക് – ഒരെണ്ണം

തയ്യാറാക്കുന്ന വിധം :

ആദ്യം ഒരു ബൗളിൽ ഒരു കപ്പ്‌ ചോർ എടുക്കുക. എന്നിട്ട് ഇതിലേക്ക് 3 കോഴിമുട്ട ചേർക്കുക. ചോർ എടുക്കുമ്പോൾ ചോർ ചെയുതായിട് ചതച്ചു എടുക്കുന്നത് നല്ലതാരിക്കും. എന്നിട്ട് മുട്ട ഒഴിച്ച് നല്ല പോലെ ഇളക്കി എടുക്കുക. ശേഷം അതിലേക്കു ഒരു വലിയ സ്പൂൺ മൈദ ചേർത്ത് നല്ല പോലെ മിക്സ്‌ ചെയ്യുക. മൈദക്ക് പകരം ഗോതമ്പു പൊടിയോ ചേർക്കാം. അതിനു ശേഷം ഒരു പച്ചമുളക് എടുത്തു ചെറുതായിട്ട് അരിഞ്ഞു ചേർക്കുക. എരിവിന്റെ ആവശ്യം നോക്കി പച്ചമുളക് ചേർക്കാവുന്നതാണ്. എന്നിട്ട് ഒരു പിടി കാരറ്റ്റും ഒരു നുള്ള് മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് ചെറു തീയിൽ ദോശ പോലെ ചുട്ടെടുക്കാവുന്നതാണ്. ഈ വിഭവം വീടുകളിൽ വളരെ എളുപ്പം ബ്രേക്ക്‌ ഫാസ്റ്റ് ആയി തയ്യാറാക്കി എടുക്കാവുന്നതാണ്. മാത്രവുമല്ല നല്ല സ്വാദ്ള്ള ഒരു വിഭവം കൂടി ആണ്.

Advertisment