Advertisment

ഐസ്‌ക്രീം ഇഡ്ഡലിയ്‌ക്ക് ശേഷം സ്‌ട്രോബറി സമൂസ; ഭക്ഷണങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ നിയമം കൊണ്ടു വരണമെന്ന് ജനങ്ങൾ

New Update

publive-image

Advertisment

ഡൽഹി: കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ച വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി. ഇതിനു പിന്നാലെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവ ഉപയോഗിച്ച് പാകം ചെയ്ത സമൂസ. പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്കയാണ് സമൂസയുടെ രൂപമാറ്റം വരുത്തിയ വിഭവം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ തരത്തിലുള്ള സമൂസകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ വൻ ചർച്ചകൾക്ക് വഴി തുറന്ന വിഭവമാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവയുടെ സമൂസ.

ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഇത്തരത്തിൽ ഭക്ഷണങ്ങളോട് ക്രൂരത കാണിക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ അഭിപ്രായം. ആരും തന്നെ ഈ വിഭവത്തിനോട് യോജിക്കുന്നില്ല. ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത് തടയാൻ നിയമം കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇതുപോലെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി. ഇഡ്ഡലിയുടെ വൃത്താകൃതിയാണ് ഭക്ഷണത്തിന് ഭംഗി നൽകുന്നതെന്നും ഇത്തരത്തിൽ യഥാർത്ഥ ഇഡ്ഡലിയെ ഇല്ലാതാക്കിയത് എന്തിനാണെന്നുമാണ് അഭിപ്രായങ്ങൾ ഉയർന്നത്.

NEWS
Advertisment