Advertisment

നവയുഗം സനീഷ് അനുസ്മരണയോഗം സംഘടിപ്പിച്ചു

New Update

publive-image

Advertisment

അൽഹസ്സ: നവയുഗം സാംസ്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പർ ആയ, പരേതനായ സനീഷ് പുത്തൻപുരയ്ക്കലിന് നവയുഗത്തിന്റെ സ്മരണാഞ്ജലികൾ നേർന്നുകൊണ്ട് സനയ്യായിൽ വച്ചു അനുസ്മരണ യോഗം ചേർന്നു.

സനയ്യ സനീഷ് നഗറിൽ (സനയ്യ യൂണിറ്റ് കമ്മിറ്റി ഓഫീസ്) നവയുഗം അൽഹസ മേഖല സെക്രട്ടറി സുശീൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സനയ്യ യൂണിറ്റ് അംഗം പ്രസാദ് യോഗത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു സംസാരിച്ചു.അൽഹസ മേഖലാ പ്രസിഡണ്ട് സിയാദ് പള്ളിമുക്ക് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ഷുഖൈഖ് യൂണിറ്റിന് വേണ്ടി യൂണിറ്റ് ട്രഷറർ ഷിബു താഹിർ , ശോഭ യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി നിസാർ, ഹഫുഫ് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി ഷിഹാബ് കരാട്ട് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിൽ ജീവകാരുണ്യപ്രവർത്തകൻ മണി മാർത്താണ്ഡം, അഖിൽ, ഷാജി അച്ചായൻ, തുടങ്ങിവരും, മേഖല കമ്മിറ്റി മെമ്പർമാരും, സനയ്യ യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

യോഗാവസാനം സനീഷിന്റെ ബന്ധുവും, സനീഷിന്റെ മരണാനന്തര നിയമനടപടികൾ ( പവർ ഓഫ് അറ്റോണി) ചെയ്യാൻ സനീഷിന്റെ കുടുംബം ഉത്തരവാദിത്വപ്പെടുത്തിയ വ്യക്തിയുമായ, സനയ്യ യൂണിറ്റ് പ്രസിഡണ്ട് രാജൻ, വികാരനിർഭരമായ വാക്കുകളിലൂടെ അദ്ദേഹത്തിന് നവയുഗം നൽകിയ പിന്തുണയും സഹായങ്ങൾക്കും ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

നവയുഗം സാംസ്ക്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് മെമ്പറും സജീവ പ്രവർത്തകനുമായിരുന്ന സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം ജൂലൈ 13നാണ് മരണമടഞ്ഞത് . ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.

Advertisment