Advertisment

ഒമാനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക്;24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല

New Update

publive-image

Advertisment

മസ്‍കത്ത്: ഒമാനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 33 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആശ്വാസകരമായ വിവരവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3,03,915 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,181 പേരും ഇതിനോടകം തന്നെ രോഗമുക്തരായി. ആകെ 4101 പേർക്കാണ് കൊവിഡ് കാരണം ഒമാനിൽ ജീവൻ നഷ്‍ടമായത്.

നിലവിൽ 98.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ മൂന്ന് പേരെ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്.ഇവർ ഉൾപ്പെടെ ആകെ 25 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 10 പേരുടെ നില ഗുരുതരമാണ്.

Advertisment