Advertisment

ഒമാനില്‍ നിയമ ലംഘനം; 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു,നാല് പ്രവാസികളെ കസ്റ്റിഡിയിലെടുത്തു

New Update

publive-image

ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ് വാട്ടര്‍ റിസോഴ്‍സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്.

രാജ്യത്ത് മത്സ്യബന്ധനത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവര്‍ മത്സ്യബന്ധനം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. ഒരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടുക്കുകയും ചെയ്‍തു. ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

Advertisment