Advertisment

ദുബൈ സൗത്ത് സെൻട്രൽ സാഹിത്യോത്സവ് സമാപിച്ചു; മുസമ്മിൽ കെ എം കലാപ്രതിഭ

New Update

publive-image

ദുബൈ : ദുബൈ സൗത്ത് സെൻട്രൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പന്ത്രണ്ടാമത് എഡിഷൻ സാഹിത്യോത്സവിൽ സത് വ സെക്ടർ ജേതാക്കളായി.അൽ ഖൈൽ, അവീർ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷ വിഭാഗത്തിൽ മുഹമ്മദ് അഹ്‌യാനും വനിതാ വിഭാഗത്തിൽ ബൻഷീറ ഷെക്കീറും സർഗ പ്രതിഭകളായും മുസമ്മിൽ കെ എം കലാപ്രതിഭയായും തെരഞ്ഞെടുത്തു.

പൂർണമായും വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന മത്സരങ്ങളിൽ പ്രൈമറി, ജൂനിയർ , സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി എഴുന്നൂറിലേറെ പ്രതിഭകൾ മാറ്റുരച്ചു. സമാപന സംഗമത്തിൽ ഷഫീഖ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. മുഹ്‌യദ്ധീൻ സഖാഫി പുകയൂർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം അൽ ഹസനി,സുബൈർ ശാമിൽ ഇർഫാനി, ഹനീഫ സഖാഫി ആലിപറമ്പ്, താജുദ്ദീൻ വെളിമുക്ക് ,നജ്മുദ്ധീൻ പുതിയങ്ങാടി,അബ്ദുൽ സലാം വെട്ടിച്ചിറ, റസാഖ് മാറഞ്ചേരി , റഫീഖ് സഖാഫി വെള്ളില, ഉമർ അഹ്സനി , സുഹൈൽ മാട്ടൂൽ, മുഹമ്മദ് ആഷിക്ക് നെടുംപുര തുടങ്ങിയവർ സംബന്ധിച്ചു.

Advertisment