Advertisment

പുന്നക്കൻ മുഹമ്മദ് അലി: വിവാദം പുകയുന്നു, ഒരുവിഭാ​ഗം നടപടിക്കെതിരേ പരസ്യ പ്രതിഷേധം ഉയർത്തുന്നു

New Update

publive-image

Advertisment

ദുബായ്: പുന്നക്കൻ മുഹമ്മദലിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയതിനെ തുടർന്ന് യുഎഇയിലെ കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസിൽ വിവാദം പുകയുന്നു. ​ഗൾഫിലെ കോൺ​ഗ്രസ് സംഘടനകൾക്കിടയിലും മറ്റുള്ളവർക്കിടയിലും വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ഇൻകാസിലെ ഒരുവിഭാ​ഗം നടപടിക്കെതിരേ പരസ്യ പ്രതിഷേധം ഉയർത്തുന്നുണ്ട്.

സുധാകരനെതിരെ കണ്ണൂർ രാഷ്ട്രീയത്തിൽ ആദ്യ കാലങ്ങളിൽ തന്നെ പുന്നക്കൻ എതിർ ചേരിയിലായിരുന്നു. കടുത്ത എ ഗ്രൂപ്പ് പക്ഷപാതിയായാണ് കണ്ണൂരിൽ പുന്നക്കൻ അറിയപ്പെടുന്നത്. തുടർന്ന് ഗൾഫിലെത്തിയതോടെ ഉമ്മൻ ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായി മാറി. ഉമ്മൻചാണ്ടി ഭക്തരെ വെട്ടിനിരത്തിലിന്റെ ഭാഗമായാണ് പുന്നക്കനെതിരേയുള്ള നടപടിയെ വിലയിരുത്തുന്നത്.

ദുബായിലെ അഡ്വ. ആഷിക് തൈക്കണ്ടിയുടെ നേതൃത്വത്തിലുള്ള സുധാകരൻ ബ്രിഗേഡാണ് പരാതിക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്. അതിനിടെ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയെ സ്ഥാനത്തു നിന്നു നീക്കിയ ഏകപക്ഷീയമായ നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 26 ഇൻകാസ് ഭാരവാഹികൾ ഒപ്പുവച്ച കത്ത് കെപിസിസി, എഐസിസി നേതൃത്വത്തിനു കൈമാറി.

വർഷങ്ങളായി യുഎഇയിൽ സംഘടന പ്രവർത്തനം നടത്തുന്ന പുന്നക്കൻ മുഹമ്മദലിയെ ഇൻകാസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആരുടെയൊക്കെയോ വാക്കുകളുടെയും വെറും ആരോപണങ്ങളുടെയും ബലത്തിൽ നീക്കിയ നടപടി ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും കത്തിൽ പറയുന്നു.

ഏകപക്ഷീയമായി രണ്ട് ജില്ലാ കമ്മറ്റികൾ ഇൻകാസ് ദുബായ് പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോൾ അത് ചോദ്യം ചെയ്യുകയും അതിനു മറുപടി നൽകാതെ കെ എസ് ബ്രിഗേഡ് അനുകൂല ആളുകളെ പ്രസിഡന്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ 21 ഓളം ഭാരവാഹികൾ ഇൻകാസ് ദുബയ് കമ്മറ്റി വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിട്ടിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിനൊരു പരിഹാരം കാണാൻ കെപിസിസി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു.

അതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവിനെ വച്ചു ചിലരെ ആദരിക്കുന്ന പരിപാടിയുമായി ഇൻകാസ് ദുബൈ നേതൃത്വം മുന്നോട്ട് പോയത് , പോസ്റ്ററുകളിൽ ഇൻകാസിന്റെ എംബ്ലം വച്ച് പ്രചരിപ്പിക്കുകയും ചെയ്തു , പൊളിറ്റിക്കൽ പരിപാടി പാടില്ലാ എന്ന് കർശന നിർദ്ദേശമുള്ള ദുബയിലായിരുന്നു ഇതൊക്കെ അതുപോലെ ഇൻകാസ് എന്ന കോൺഗ്രസ് സംഘടനയ്ക്ക് ദുബായ് സർക്കാർ പ്രവർത്തന അനുമതിയും നൽകിയിട്ടില്ല , ഈ കാരണങ്ങൾ കൊണ്ട് പരിപാടി മുടങ്ങിയപ്പോൾ അത് ഒരു വ്യക്തിയുടെ തലയിൽ വച്ച് അച്ചടക്ക അച്ചടക്ക നടപടി തികച്ചും ഫാസിസ്റ്റു രീതിയിൽ സ്വീകരിച്ചത് ഒരിക്കലും ശരിയല്ല ആ നടപടി എത്രയും പെട്ടെന്ന് തിരുത്തി പുന്നക്കൻ മുഹമ്മദലിയെ തിരിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ് ഇൻകാസ് ഭാരവാഹികൾ ഒപ്പുവച്ച ഹരജി കെപിസിസി, എഐസിസി നേതൃത്വത്തിന് കൈമാറിയത്.

കത്തിൽ ഒപ്പുവച്ചവർ

1.ജലീൽ സി പി. ട്രഷറർ

2.ടൈറ്റസ് പുല്ലൂരാൻ.. വൈസ് പ്രസിഡന്റ്.

3.ശംസുദ്ധീൻ വടക്കേക്കാട്.. വൈസ് പ്രസിഡന്റ്.

4.ഡോക്ടർ ലത്തീഫ് :വൈസ് പ്രസിഡന്റ്.

5 ആരിഫ് ഒറവിൽ.. സെക്രട്ടറി

6 .ഹസ്സൻ വടക്കേക്കാട്...സെക്രട്ടറി

7.ജെബിൻ ഇബ്രാഹിം . സെക്രട്ടറി

8.ജിജോ ജേക്കബ് . സെക്രട്ടറി

9.സഹീർ . സെക്രട്ടറി.

10. രതീഷ് ഇരട്ടപുഴ സെക്രട്ടറി..

11.എ പി ഹക്കീം.

സെക്രട്ടറി.

ജില്ലാ പ്രസിഡന്റുമാർ..

12. മുനീർ കുമ്പള.. കാസർകോട്.

13.പ്രദീപ്‌ കോശി . തിരുവനന്തപുരം.

14.നാദിർഷ അലി അക്ബർ -എറണംകുളം.

15.ഇബ്രാഹിം കുട്ടി.. പത്തനം തിട്ട.

16.ബാബു രാജ് . മലപ്പുറം

17.ഫൈസൽ കണ്ണോത്ത്..കോഴിക്കോട്

18. അനിൽ അലക്സ് - കോട്ടയം

19.കെ പി ഫൈസൽ.

20.ഷാജി ശംസുദ്ധീൻ

21.ഷിജി അന്ന ജോസഫ്

22.ഷംസീർ

23.അഖിൽ ദാസ്

24.ഹസീബ് മൊഗ്രാൽ

25.മൊയ്‌ദുണ്ണി ആലത്തായിൽ

26. അഗസ്റ്റിൻ

Advertisment