ദുബൈ: ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്ത് മാള്‍. ദുബൈയിലെ അല്‍ ബര്‍ഷ സൗത്ത് ഏരിയയില്‍, ആധുനിക നിലവാരത്തിലാണ് മാള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 45ലേറെ കടകളും വിനോദത്തിനും ഫാമിലി ഷോപ്പിങിനും മറ്റ് ആക്ടിവിറ്റികള്‍ക്കുമായുള്ള സ്ഥലങ്ങളും റെസ്റ്റോറന്റുകളും പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന കടകളും മാളിലുണ്ട്. യൂണിയന്‍ കോപിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ മാള്‍.
എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ മാള്‍ പ്രദാനം ചെയ്യുന്നു. റീട്ടെയില്‍ സെക്ടറിലെ പുതിയ വികസനങ്ങള്‍ക്ക് അനുസരിച്ച് അന്താരാഷ്ട്ര നിലവാരം മുന്‍നിര്‍ത്തിയാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള കോഓപ്പറേറ്റീവിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുമാണിതിന്റെ നിര്‍മ്മാണം.
മാളിന്റെ തന്ത്രപ്രധാനമായ ലൊക്കേഷന്‍ കൊണ്ടു തന്നെ മാള്‍ തുറന്ന് ഒരു വര്‍ഷത്തിനകം, സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി. അല്‍ ബര്‍ഷ സൗത്ത് 1, 2, 3, 4, അല്‍ ബര്‍ഷ 1, 2, 3, മിറാക്കിള്‍ ഗാര്‍ഗന്‍ ദുബൈ, ദുബൈ ഹില്‍സ്, മോട്ടോര്‍ സിറ്റി എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ വിവിധ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് മാളിന്റെ ലൊക്കേഷന്‍.
തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍. വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും ഇതിന് പുറമെ സലൂണുകള്‍, തയ്യല്‍ക്കടകള്‍, കോസ്‌മെറ്റിക്‌സ്, ഗിഫ്റ്റ്‌സ്, പെര്‍ഫ്യൂമുകള്‍, കഫേകള്‍, സ്വീറ്റ്, ഇലക്ട്രോണിക്‌സ്, ജുവലറി സ്‌റ്റോറുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയും മാളിലുണ്ട്.
മറ്റ് എല്ലാ യൂണിയന്‍ കോപ് മാളുകളിലെപ്പോലെ, അല്‍ ബര്‍ഷ സൗത്ത് മാളിലും യൂണിയന്‍ കോപിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്കായി ആഴ്ചതോറും മാസംതോറുമുള്ള പ്രമോഷനുകളും 65% വരെ വിലക്കിഴിവ് നല്‍കുന്ന ഓഫറുകളും കോഓപ്പറേറ്റീവിന്റെ മറ്റ് ശാഖകളിലെപ്പോലെ ഇവിടെയുമുണ്ട്. മാംസ്യം, ചാസ്, മത്സ്യം, കോസ്‌മെറ്റിക്‌സ്്, പച്ചക്കറികള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സവിശേഷമായ ഷോപ്പിങ് അനുഭവം നല്‍കി കൊണ്ട് മാളില്‍ ലഭിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്നതിലും ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും കോഓപ്പറേറ്റീവ് അറിയിച്ചു. .
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിൽ തങ്ങളുടെ വാക്വം ക്ലീനറുകളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. ഒരു സ്റ്റിക്ക്-ടൈപ്പ് കോർഡ്‌ലെസ് വാക്വം ആയ ബിസ്‌പോക്ക് ജെറ്റ്, കരുത്തുറ്റതും അന്തർജ്ഞാനമുള്ളതുമായ റോബോട്ടിക് ജെറ്റ് ബോട്ട്+ എന്നിവയാണവ. പുതിയ അപ്‌ഗ്രേഡ് ചെയ്ത വാക്വം ക്ലീനർ നിര ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കിയിരിക്കുന്നു. അത് അനായാസമായ ശുചീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്ലാ ലിവിംഗ് സ്‌പെയ്‌സിലും യോജിക്കുന്ന ആകർഷകമായ ഡിസൈനുകളിലും വരുന്നു. ആധുനിക കുടുംബങ്ങളുടെ സ്വീകരണ മുറികൾക്ക് […]
കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു. പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം. വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. […]
കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഈ മാസം ഇതുവരെ 594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ […]
ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെയുള്ള തുടങ്ങുവാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിന് വേണ്ടി സ്ഥലം സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിൽ നടക്കുവാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി. രാജാ കേശവദാസ് നീന്തൽകുളം അവധിക്കാലത്ത് കുട്ടികൾക്ക് […]
കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് മാനദണ്ഡം നടപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്തമാക്കിയത്. എത്രയോ കാലമായി നാട്ടിൽ […]
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒന്ന്… ഉലുവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന […]
ആലപ്പുഴ . ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സംസ്ഥാന കായികവകുപ്പിന്റെ അലംഭാവമാണ് ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെട്ടതിന് കാരണമായതെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോഴിതാ തന്റെ കുട്ടിയുടെ മരണകാരണം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നിദ ഫാത്തിമയുടെ പിതാവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ നിദ ഫാത്തിമയുടെ പിതാവ് ശിഹാബുദ്ദിന്‍ തന്റെ നൊമ്പരത്തെ കുറിച്ച് […]
അമ്പലപ്പുഴ: വിദ്യാര്‍ഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റു ചെയ്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീ ഭവനില്‍ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. തങ്ങളോട് ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാര്‍ഥിനികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഥമാധ്യാപികക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ചിലര്‍ പരാതി പിന്‍വലിച്ചതോടെ അധ്യാപകന് […]