Advertisment

കലാലയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ കഴിഞ്ഞ് പോയ കാലത്തിലേക്കുള്ള ഓർമപ്പെടുത്തലാണെന്ന് രമ്യ ഹരിദാസ് എംപി

New Update

publive-image

Advertisment

ദോഹ: ഓരോ കലാലയ പൂർവവിദ്യാർഥി കൂട്ടായ്മകളും കഴിഞ്ഞ് പോയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് ആണെന്നും ആലത്തൂര് എംപി രമ്യഹരിദാസ് അഭിപ്രായപ്പെട്ടു .

തിരുവല്ല മാർത്തോമാ അലുമ്‌നിയുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് കാണുന്നതിനായി നാട്ടിൽ നിന്ന് കടന്നുവന്ന പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോ. റെജിനോൾഡ് വർഗീസിനും തിരുവല്ല ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ് അഡ്വക്കേറ്റ് സതീഷ് വെണ്മപാൽകും ഉള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ് എംപി . കോളേജ് അലൂമിനി പ്രസിഡൻറ്  രാജു മാത്യു മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എംപി ക്കുള്ള സ്നേഹോപഹാരം കോളേജ് അലുംനി വൈസ് പ്രസിഡൻറ് ഷീല സണ്ണി കൈമാറി.

publive-image

തിരുവല്ല ഫുട്ബോൾ ചരിത്രത്തെപ്പറ്റി ഡോക്ടർ റെജിനോൾഡ് വര്ഗീസും ലോക കാൽപന്ത് കളിയുടെ ചരിത്രത്തെപ്പറ്റി അഡ്വ . സുധീഷ് വെണ്പാലയും മീറ്റിംഗിൽ സംസാരിച്ചു നാട്ടിൽ നിന്ന് എത്തി വർക്കുള്ള അനുമോദനം അറിയിച്ചുകൊണ്ട് കോളേജ് കമ്മിറ്റി അംഗമായ  സാമുവേൽ വര്ഗീസും സുരേഷ് കുരിയനും സംസാരിച്ചു .അതിഥികൾക്കുള്ള സ്നേഹോപഹാരം കമ്മിറ്റി അംഗങ്ങളായ  ജിജി ജോണും  ജോസഫ് ജോർജ് കൈമാറി വന്നുകൂടിയവർക്കുള്ള കൃതജ്ഞത സെക്രട്ടറി അനീഷ് ജോർജ് മാത്യു അറിയിച്ചു .

Advertisment