Advertisment

നാച്ചോ - ബഹ്‌റൈൻ സീസൺ II- കർഷകശ്രീ പുരസ്കാരം ഷനിൽ -ഷൈല ദമ്പതികൾക്ക്

New Update

 

Advertisment

publive-image

ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു.

മത്സരത്തിന്റെ ചീഫ് ജഡ്ജ്  മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ അതിഥി പ്രിൻസ് എസ് നടരാജൻ എന്നിവർ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു.

മത്സരാർത്ഥികളുടെ കൃഷിയോടുള്ള അർപ്പണ മനോഭാവത്തെ ആശംസപ്രസംഗങ്ങളിൽ ബഷീർ അമ്പലായി, ബിനു കുന്നന്താനം എന്നിവർ ശ്ലാഘിച്ചു.നാച്ചോ മാനേജിങ് ഡയറക്ടർ അദ്ധ്യക്ഷത വഹിച്ചുസംസാരിച്ചു, ഗുണമെന്മയുള്ള ആഹാരസാധനങ്ങൾ പൊതുജനങ്ങൾക്കെത്തിക്കുകയെന്നത് നച്ചോയുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനിലെ സാംസ്കാരിക രംഗത്തെ നിരവധിപേർ സന്നിഹിതരാവുകയും നാച്ചോയുടെ വ്യത്യസ്തമായ ഈ സംരംഭത്തെ അഭിനന്ദിക്കുകയുമുണ്ടായി. കൃഷിയോടും കർഷകരോടും നാച്ചോ കാണിക്കുന്ന ആദരവിനെ

പ്രത്യേകം പരാമർശിച്ചു.

ഈ വർഷത്തെ പത്താംക്ലാസ് സി ബി എസ് ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പർ ആയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൃഷ്ണ ആർ നായരെ നാച്ചോ ആദരിച്ചു. ഞാറ്റുവേലപാട്ടുകളുമായി ബഹ്‌റൈൻ സഹൃദയ നാടൻ പാട്ട് സംഘവും വേദിയിലെത്തിയിരുന്നു.

ബെന്നി വർഗീസ് ആയിരുന്നു പ്രോഗ്രാമിന്റെ മാസ്റ്റർ ഓഫ് സെറിമണി. കർഷകശ്രീ അവാർഡ് ടെക്നിക്കൽ ടീം അംഗങ്ങളായ നെൽസൺ വർഗീസ് സ്വാഗതവും  പി ടി ജോസഫ് നന്ദി യും പറഞ്ഞു.

Advertisment