Advertisment

പച്ചക്കറികൾ മഴക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; മഴക്കാലത്ത് ഒഴിവാക്കേണ്ട നാല് പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം

New Update

രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പോഷകാഹാരങ്ങൾ ശരിയായ രീതിയിൽ കഴിക്കേണ്ടത് ആവശ്യമാണ്. അതിനായി പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. എന്നാൽ ചില പച്ചക്കറികൾ മഴക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇക്കാര്യം അറിഞ്ഞിരിക്കാതെ നിങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക. മഴക്കാലത്ത് ഒഴിവാക്കേണ്ട നാല് പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.

Advertisment

publive-image

വഴുതന

ആൽക്കലോയിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വഴുതന. കീടങ്ങളിൽ നിന്നും പ്രാണികളിൽ നിന്നും സ്വയംരക്ഷ നേടുന്നതിന് വേണ്ടിയാണ് ചെടികളിൽ ആൽക്കലോയിഡുകൾ കാണപ്പെടുന്നത്. മഴക്കാലമാകുമ്പോൾ ചെടികളിൽ അണുബാധയുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ ആൽക്കലോയിഡുകൾ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ആൽക്കലോയിഡുകൾ ശരീരത്തിനുള്ളിൽ എത്തിക്കഴിഞ്ഞാൽ ഓക്കാനം, തിണർപ്പ്, അലർജി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകും.

publive-image

ഇലക്കറികൾ

ഇരുമ്പിന്റെ അശം, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. എന്നാൽ ഇവ മഴക്കാലത്ത് കഴിക്കുന്നത് ദോഷമാണ്. ബാക്ടീരിയകളുടെയും സൂക്ഷ്മാണുക്കളുടെയും പ്രജനന സമയമാണ് മഴക്കാലം. അതിനാൽ ഈ സമയത്ത് മണ്ണിൽ നിന്ന് ഇലകളിലേയ്ക്ക് ഇവ കടക്കാൻ സാദ്ധ്യത കൂടുതലാണ്. അഥവാ നിങ്ങൾ കഴിക്കുകയാണെങ്കിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും വേവിച്ച ശേഷം കഴിക്കുക.

publive-image

കോളിഫ്ലവർ

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള കോളിഫ്ലവർ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. എന്നാൽ മഴക്കാലത്ത് ഇവയിൽ കീടങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി ഗ്ലൂക്കോസിനോലേറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു. അതിനാൽ മഴക്കാലത്ത് ഇവ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

publive-image

കാപ്‌സിക്കം

വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാപ്‌സിക്കം. മഴക്കാലത്ത് ഇവയിൽ ഗ്ലൂക്കോസിനോലേറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു. അതിനാൽ തന്നെ മഴക്കാലത്ത് കാപ്‌സിക്കം കഴിച്ചാൽ ശ്വാസതടസം, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.

Advertisment