04
Tuesday October 2022
Health

ചെറിയകുട്ടികൾ മുതൽ പ്രായം ചെന്ന സ്ത്രീകളിലുൾപ്പെടെ അണ്ഡാശയമുഴകൾ കണ്ടു വരുന്നുണ്ട് ; അണ്ഡാശയമുഴ എങ്ങനെ കണ്ടെത്താം?

ഹെല്‍ത്ത് ഡസ്ക്
Thursday, July 14, 2022

അണ്ഡാശയത്തിലുണ്ടാകുന്ന മുഴകളെ രണ്ടായി തിരിക്കാം. അർബുദബാധിതവും അല്ലാത്തതും. ചെറിയകുട്ടികൾ മുതൽ പ്രായം ചെന്ന സ്ത്രീകളിലുൾപ്പെടെ അണ്ഡാശയമുഴകൾ കണ്ടു വരുന്നുണ്ട്.

1. രോഗലക്ഷണങ്ങൾ- പലപ്പോഴും രോഗലക്ഷണങ്ങൾ കാണിക്കാത്ത അസുഖമാണ് അണ്ഡാശയമുഴകൾ. അതിനാൽ അർബുദങ്ങളിൽ ഏറ്റവും അപകടകാരിയാണിത്. രോഗലക്ഷണം കാണിക്കുമ്പോഴേക്കും അത് ആപത്കരമായ അവസ്ഥയിലേക്ക് വ്യാപിച്ചിരിക്കും. എന്നാൽ കുറഞ്ഞ ഇടവേളകളിൽ വരുന്ന ആർത്തവം, കൂടുതലായുള്ള രക്തം പോക്ക്, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ഭാരക്കുറവ്, എന്നിവയെല്ലാം അണ്ഡാശയമുഴകളുടെ രോഗലക്ഷണങ്ങളായി കരുതാവുന്നതാണ്.

2. സ്‌കാനിംഗ് പരിശോധന- സാധാരണ അൾട്രാസൗണ്ട് സ്‌കാനിംഗ് മുതൽ സിടി സ്‌കാൻ വരെ ഇതിന്റെ പരിശോധനകളുടെ ഭാഗമാണ്.

3. ട്യൂമർ മാർക്കർ ടെസ്റ്റ്- ഇത് ഒരു രക്തപരിശോധനയാണ്. ചിലതരം മുഴകൾ പ്രത്യേകതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും അത് രോഗിയുടെ രക്തത്തിൽ അമിതതോതിൽ കാണുകയും ചെയ്യുന്നു. ഈ പരിശോധനകൾ അണ്ഡാശയ അർബുദ ചികിത്സയിൽ വളരെ ഉപകാരപ്രദമാണ്.

അർബുദമുഴകളെ എങ്ങനെ തിരിച്ചറിയാം?

1. രോഗിയുടെ പ്രായം- വളരെ ചെറിയ കുട്ടികളിൽ ആർത്തവ ആരംഭത്തിനു മുമ്പായി കാണുന്ന മുഴകൾ അർബുദ സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ തന്നെ ആർത്തവിരാമത്തിനു ശേഷം കാണപ്പെടുന്ന മുഴകളും സൂക്ഷിക്കേണ്ടവ തന്നെയാണ്. എന്നാൽ ആർത്തവമുള്ള സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനവും അണ്ഡോത്പാദനവും മൂലം ചെറിയ മുഴകൾ അണ്ഡാശയത്തിൽ കാണാറുണ്ട്. ഇവയ്ക്ക് അർബുദവുമായി യാതൊരു ബന്ധവുമില്ല.

2. സ്‌കാനിംഗിലെ വ്യത്യാസങ്ങൾ- സ്‌കാനിങ്ങിൽ കട്ടിയായ മുഴകൾ, കട്ടിയുള്ള ആവരണത്തോടു കൂടിയ മുഴകൾ, ആവരണത്തെ പൊട്ടിച്ച് വളരുന്ന മുഴകൾ, രണ്ട് അണ്ഡാശയത്തിലും ഒരേ സമയം വളരുന്ന മുഴകൾ, മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്ന മുഴകൾ, വയറിനകത്ത് നീർക്കെട്ട് ഉണ്ടാക്കുന്ന മുഴകൾ, 10 സെ.മിയിൽ കൂടുതലുള്ള മുഴകൾ എന്നിവ അർബുദമാകാൻ സാധ്യതയുള്ളതാണ്.

3. രക്തത്തിലെ ഹോർമോണുകളുടെ സാന്നിദ്ധ്യം-(ട്യൂമർ മാർക്കേഴ്‌സ്) ഒരു പ്രത്യേക അളവിൽ കൂടുതലായാൽ അത് അർബുദസാധ്യത വർധിപ്പിക്കുന്നു.

4. ജനിതകമായി കാണപ്പെടുന്നവ- ചില കുടുംബങ്ങളിൽ രക്തബന്ധമുള്ള പലർക്കും അർബുദ രോഗബാധ കാണാറുണ്ട്. ഇങ്ങനെയുള്ള അർബുദത്തിൽ ഉൾപ്പെട്ടതാണ് അണ്ഡാശയ അർബുദം. അതിനാൽ രോഗപാരമ്പര്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ വന്ധ്യതാചികിത്സയുടെ പാർശ്വഫലമായും അണ്ഡാശയ അർബുദം കാണാറുണ്ട്.

ചികിത്സകൾ…

1. ആർത്തവകാലത്ത് കാണുന്ന ചെറിയ മുഴകൾ പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ലാത്തതാണ്. എന്നാൽ പത്ത് സെമി മുകളിൽ വ്യാസമുള്ള മുഴകൾ നീക്കം ചെയ്യണം.
2. സ്‌കാനിംഗിൽ അർബുദത്തിന്റെ സാധ്യത കൂടുതലായി കാണുന്ന മുഴകൾ നീക്കം ചെയ്യേണ്ടതാണ്.
3. വളരെ ചെറിയ കുട്ടികളിൽ കാണുന്ന മുഴകൾ, ആർത്തവവിരാമത്തിനു ശേഷം കാണുന്ന മുഴകൾ എന്നിവയും നീക്കം ചെയ്യണം.

4. ട്യൂമർ മാർക്കേഴ്‌സ് കൂടുതലായി കാണുന്ന മുഴകളും നീക്കം ചെയ്യേണ്ടതാണ്.
5. കുടുംബത്തിലെ മറ്റാർക്കെങ്കിലും അണ്ഡാശയ അർബുദമോ, സ്തനാർബുദമോ, ഗർഭാശയ അർബുദമോ ഉണ്ടെങ്കിൽ ഇങ്ങനെയുള്ള മുഴകൾ നീക്കം ചെയ്യുതും നല്ലതാണ്.
6. ആർത്തവത്തോടനുബന്ധിച്ചുള്ള മുഴകൾ അർബുദമല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മരുന്നുകൾ കൊണ്ട് ചികിത്സിക്കാവുതാണ്.
7. ചില പ്രത്യേക തരത്തിലുള്ള അണ്ഡാശയമുഴകൾ സ്ത്രീ, അല്ലെങ്കിൽ പുരുഷ ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുകയും അതു മൂലം ശരീരത്തിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള മുഴകൾ അർബുദമല്ലെങ്കിലും നീക്കം ചെയ്യേണ്ടതാണ്.

More News

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും. ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല […]

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം. കോടിയേരി ബാലകൃഷ്ണന് […]

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി. ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് […]

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഒന്നരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന വിവിധ ആൽക്കഹോൾ ബ്രാൻഡുകളുടെ 23,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് പരാജയപ്പെടുത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇത് എത്തിച്ചത്. കണ്ടെയ്‌നറുകള്‍ വഴി കടത്താനായിരുന്നു ശ്രമം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. ബയന്‍ പാലസില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹുമായും കിരീടവകാശി ഫോണില്‍ ചര്‍ച്ച നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കിരീടവകാശിയെ കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. വഫ്ര റോഡില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുലൈബിയ ഫാമിന് സമീപമുള്ള റോഡില്‍ കാറിടിച്ച് ഒരു ഇന്ത്യക്കാരനും മരിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ കാര്‍ ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.

error: Content is protected !!