Advertisment

കർക്കടകത്തിലെ ഭക്ഷണം എങ്ങനെയായിരിക്കണം എന്ന് നോക്കാം....

New Update

കർക്കടക കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗ്ഗങ്ങൾ, മുഴുധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയവ കഴിക്കാം. കൊഴുപ്പുകൂടിയ ഭക്ഷണം ഒഴിവാക്കുക. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും.

Advertisment

publive-image

രാത്രിയിൽ മിതമായി ഭക്ഷണം കഴിക്കുക. ഉറക്കത്തിന് മൂന്ന് മണിക്കൂർ മുൻപ് രാത്രിഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. മഴക്കാലത്ത് തണുത്തഭക്ഷണം പാടേ ഒഴിവാക്കുക. മൂന്ന് നേരവും ഇളംചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

പയർവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തിയ സമീകൃതാഹാരം കഴിക്കാം.

പച്ചക്കറി സൂപ്പുകൾ കുരുമുളക് ചേർത്ത് ഇളം ചൂടോടെ കഴിക്കുന്നത് നല്ലതാണ്. തണുത്ത പഴച്ചാറുകൾ, കഫം വർദ്ധിപ്പിക്കുന്ന പഴങ്ങൾ എന്നിവ ഒഴിവാക്കണം.

Advertisment