Advertisment

കൂർക്ക് വലി നിങ്ങളുടെ ഉറക്കത്തെ വല്ലാതെ തടസ്സപ്പെടുത്തുന്നുവോ?; പരീക്ഷിക്കാം ഈ പൊടിക്കൈകൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

കൂര്‍ക്കം വലി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളേയും പ്രായമായവരേയും ഒരു പോലെ അലട്ടുന്ന ഒന്നാണിത്. ഇത് കേള്‍ക്കാന്‍ സുഖകരമല്ലെന്ന് പറയുമെങ്കിലും ഇതിനേക്കാളുപരിയായി ഇത് വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഏതാണ്ട് 70 ശതമാനം ആളുകളും പല പ്രായത്തിലായി കൂർക്കം വലിക്കാറുണ്ട്. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്.

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിലും കൂർക്കംവലി കുറവാണ്. കൂര്‍ക്കം വലി ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നു പറയാം.

സ്ലീപ് ആപ്നിയ

വല്ലാതെ ക്ഷീണിച്ച് ജോലി ചെയ്യുന്ന ഒരു പകൽ കഴിഞ്ഞ് ഒരു രാത്രിയിൽ ചെറുതായി കൂർക്കം വലിച്ചുറങ്ങുന്നത് സാധാരണയാണ്. എന്നാൽ ഇതൊരു ശീലമെങ്കിൽ സ്ലീപ് ആപ്നിയ എന്ന അവസ്ഥ കാരണമെന്നു മനസിലാക്കണം.

ഉറക്കത്തിൽ പെട്ടെന്ന് ശ്വാസം ലഭിയ്‌ക്കാതെ വരുന്ന അവസ്ഥ കൂടിയാണിത്. പകൽ കൂടുതൽ നേരം നിൽക്കുക, ഇരിയ്‌ക്കുമ്പോൾ കാലുകൾ വിറപ്പിച്ചു കൊണ്ടിരിയ്‌ക്കുക എന്നിവ രാത്രിയിലെ കൂർക്കം വലി ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇഞ്ചി ചായ

ഉറങ്ങാൻ പോകും മുൻപ് ഇഞ്ചിയും തേനും ചേർത്ത് ജിഞ്ചർ ടീ ഉണ്ടാക്കി കുടിയ്‌ക്കാം. ഇഞ്ചി ആന്റി ഇൻഫ്ളമേറ്ററി ഗുണമുള്ള ഒന്നാണ്. ഇത് ഉമിനീരിന്റെ ഉൽപാദനം കൂട്ടും. ഇതു വഴി തൊണ്ടയ്‌ക്ക് സുഖം നൽകും. കൂർക്കം വലി ഒഴിവാക്കുകയും ചെയ്യാം.

ഒലീവ് ഓയിൽ

കിടക്കുന്നതിന് മുൻപായി അൽപം ഒലീവ് ഓയിൽ കുടിയ്‌ക്കുന്നതും തൊണ്ടയ്‌ക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.

പഴവർഗങ്ങളിൽ ചിലത്

ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിൾ എന്നിവ ശരീരത്തിലെ മെലാടോൺ അളവ് കൂട്ടുന്ന തരമാണ്. മെലാടോൺ നല്ല ഉറക്കം ലഭിയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഉറക്കത്തെ സഹായിക്കുന്ന ഹോർമോൺ. ഇതിനാൽ തന്നെ ഇത് കഴിയ്‌ക്കുന്ന സ്ലീപ് ആപ്നിയ പ്രശ്നം കുറയ്‌ക്കാൻ സഹായിക്കുന്നു.

വശം തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത്

മലർന്ന് കിടന്ന് ഉറങ്ങുന്നത് കൂർക്കം വലി സാധ്യതകൾ വർദ്ധിപ്പിയ്‌ക്കുന്നു. മലർന്നു കിടക്കുമ്പോൾ നാവ് തൊണ്ടയിലേയ്‌ക്കിറങ്ങുന്നതാണ് കാരണം. വശം തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാണ്. രക്തപ്രവാഹം കൂടുതൽ നന്നായി നടക്കാനും ഇതു സഹായിക്കുന്നു. പ്രത്യേകിച്ചും ഇടതു വശം തിരിഞ്ഞുറങ്ങുന്നത്. വശം തിരിഞ്ഞുള്ള ഉറക്കം നല്ല ശ്വസനത്തിനും ഓക്സിജൻ പ്രവാഹത്തിനുമെല്ലാം നല്ലതാണ്.

ഒരു നുള്ള് മഞ്ഞൾപ്പൊടി പാലിൽ മിക്‌സ് ചെയ്ത് കുടിയ്‌ക്കുന്നതും ഉത്തമമാണ്. അൽപം ചൂടു വെള്ളത്തിൽ രണ്ട് തുള്ളി കർപ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിൾ കൊള്ളുക. ഇത് എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപ് ശീലമാക്കാം.ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത്.

ഇത് കൂർക്കം വലി നിർത്തും. പുതിനയില വെള്ളത്തിലിട്ട് വെച്ച് അൽപസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂർക്കം വലിയെ ഇല്ലാതാക്കുന്നു. ഉറങ്ങാൻ പോവുന്നതിന്റെ അരമണിക്കൂർ മുൻപ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂർക്കം വലിക്ക് പരിഹാരം നൽകുന്നു.

Advertisment