Advertisment

ഹ്യദയാരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഉത്തമം, വണ്ണം കുറയ്ക്കാനും ദിനം രണ്ടെണ്ണം മതി ; ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
nuts

നല്ല കൊളസ്ട്രോളിന്റെ ഉറവിടങ്ങളാണ് മിക്ക ഡ്രെെ നട്‌സുകളും. ദിവസവും ഡ്രെെ നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിൽ തന്നെ ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ഹ്യദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം മികച്ചതാണ് ഇത്. ദിവസം രണ്ടോ മൂന്നോ ബദാം കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലേയ്ക്ക് പോഷകങ്ങളെ പെട്ടെന്ന് എത്തിക്കുന്നു.

 

1. ആന്റിഓക്സിഡന്റുകളാൽ സമ്പന്നം

അകാല വാർദ്ധക്യത്തിനും കാൻസറിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിന്റെ തൊലിയിലാണ് ആന്റിഓക്സിഡന്റുകൾ കൂടുതലായി അടങ്ങിരിക്കുന്നത്.

2. വിളർച്ചയ്ക്ക് പരിഹാരം

ബദാമിൽ അടങ്ങിരിക്കുന്ന കോപ്പർ,​ അയൺ,​ വിറ്റാമിൻ എന്നിവ ഹീമോഗ്ലോബിൻ സിന്തെസസിന് സഹായിക്കുന്നു. ഇത് വിളർച്ചയ്ക്ക് നല്ലൊരു പരിഹാരമാണ്. വിളർച്ചയുള്ളവർ ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.

3. പ്രമേഹം നിയന്ത്രിക്കാം

ബദാമിൽ കാർബോഹെെഡ്രേറ്റുകൾ കുറവാണ്. പതിവായി ബദാം കഴിച്ചാൽ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാം.

4. ബുദ്ധിശക്തി വർദ്ധിക്കാൻ

ദിവസവും കുട്ടികൾക്ക് ബദാം നൽക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നു.

5. തടി കുറയ്ക്കാൻ

ബദാമിൽ അടങ്ങിരിക്കുന്ന ഫെെബർ,​ പ്രോട്ടീൻ,​ കൊഴുപ്പ് എന്നിവ വിശപ്പു കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും മിതമായ അളവിൽ ബദാം കഴിക്കുന്നത് നല്ലതാണ്.

6. ഹ്യദയാരോഗ്യത്തിന്

കൊളസ്ട്രോളിന്റെ രൂപമായ എച്ച്ഡിഎലിന്റെയും എൽഡിഎലിന്റെയും അനുപാതം നിലനിർത്തി ഹ്യദയാരോഗ്യം നിലനിർത്തുന്നു.

7. അസ്ഥികളുടെ ആരോഗ്യത്തിന്

​പച്ച ബദാമിൽ അടങ്ങിരിക്കുന്ന ഫോസ്ഫറസ്,​ മഗ്നീഷ്യം,​ കാൽസ്യം എന്നിവ എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. ഇതിലെ പ്രോട്ടീനുകൾ പേശികൾക്ക് ബലം നൽകുന്നു.

8. ചർമ മുടി സംരക്ഷണത്തിന്

ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തിന് നല്ലതാണ്. മുടിയുടെ വളർച്ചയ്ക്കും മുടിയ്ക്ക് ഈർപ്പം നൽകാനും കുതിർത്ത ബദാം കഴിക്കുന്നത് നല്ലതാണ്.

almond
Advertisment