Advertisment

ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം....

New Update

ഹൃദയാരോഗ്യത്തിന് വേണ്ടി ചെറുപ്പം മുതലേ ശ്രദ്ധ പുലർത്തണമെന്നാണ് അടുത്തകാലത്തെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടിവരുന്നതായി കാണുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലാത്ത ജീവിതം, പുകവലി, അമിതമദ്യപാനം, സമ്മർദ്ദം നിറഞ്ഞ ജീവിത - തൊഴിൽ അന്തരീക്ഷം എന്നിവയൊക്കെ ചെറുപ്പക്കാരുടെ ഹൃദയത്തിന് ഭീഷണിയാണ്.

publive-image

30 വയസ് മുതൽ തന്നെ കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തേണ്ടതുണ്ട്. അമിതവണ്ണം ഹൃദയാരോഗ്യത്തിന് ഭീഷണിയാണെന്നു കരുതി വണ്ണമില്ലാത്തവർ വ്യായാമം ചെയ്യേണ്ടതില്ല എന്നർത്ഥമില്ല. കൊളസ്‌ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പിടിപെടാതെ നോക്കുകയാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. പാരമ്പര്യമായി ഹൃദ്രോഗം ഉള്ളവരാണെങ്കിൽ വളരെ നേരത്തെ തന്നെ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ പരിശോധിച്ച് ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തണം.

Advertisment