Advertisment

സ്ത്രീകൾ നേരിടുന്ന പ്രയാസകരമായ ആരോഗ്യപ്രശ്നങ്ങളും ചില പരിഹാരങ്ങളും നോക്കി കാണാം

New Update

publive-image

Advertisment

സ്ത്രീകളുടെ ആരോഗ്യകാര്യങ്ങൾ വരുമ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുപ്പെടുന്ന ഒരു വിഷയമാണ് ആർത്തവം. ആർത്തവം ചർച്ചയാകുമ്പോൾ സ്വാഭാവികമായും ഇതിന് അനുബന്ധമായി പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം)ഉം ചർച്ചയിൽ സജീവമായി വരാറുണ്ട്.

പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന ഒരു സാധാരണ പ്രശ്നമായി പിസിഒഎസ് ഇന്ന് മാറിയിരിക്കുന്നു. അമിതവണ്ണം, ആർത്തവപ്രശ്നങ്ങൾ, മാനസികപ്രശ്നങ്ങൾ, വന്ധ്യത തുടങ്ങി ഒരുപാട് ബുദ്ധിമുട്ടുകൾ പിസിഒഎസ് ഉണ്ടാക്കുന്നുണ്ട്.

പ്രമേഹം, ബിപി പോലുള്ള അസുഖങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകളിൽ പെട്ടെന്ന് വരാം. അതുപോലെ നിത്യജീവിതത്തിൽ പിസിഒഎസ് അനുബന്ധമായി വരുന്ന വിഷാദരോഗം, മൂഡ് ഡിസോർഡർ എന്നിവയും സ്ത്രീകളെ വലിയ രീതിയിൽ പ്രയാസത്തിലാക്കാം.

ഇത്തരത്തിൽ പലവിധത്തിലും പിസിഒഎസ് സ്ത്രീകൾക്ക് ശത്രുവായി വരുന്നതിനാൽ തന്നെ ഇതിനെ തീരെ നിസാരമായി കണക്കാക്കാൻ സാധിക്കില്ല. അതേസമയം ഇക്കൂട്ടത്തിൽ പല പ്രശ്നങ്ങളും എങ്ങനെയാണ് പിസിഒഎസുമായി ബന്ധപ്പെട്ട് വരുന്നത് എന്നതിന് കൃത്യമായ വിശദീകരണം നൽകൽ സാധ്യമല്ല. പിസിഒഎസ് ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ പരിശോധിക്കാം.

ഒന്ന്...

സ്ട്രെസ് : ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങൾ സ്ട്രെസിന്‍റെ ഭാഗമായും വരാം. പിസിഒഎസ് പലവിധത്തിൽ ബാധിക്കുമ്പോൾ പ്രത്യേകിച്ച് ആർത്തവപ്രശ്നങ്ങൾ, അമിത രോമവളർച്ച, അമിതവണ്ണം പോലുള്ളവയാകുമ്പോൾ ഇവയെല്ലാം സ്ട്രെസ് ഉണ്ടാക്കാം. ഇങ്ങനെയുമാകാം ഇവരിൽ വിഷാദം മാനസികപ്രശ്നങ്ങൾ എന്നിവയുണ്ടാകുന്നത്.

രണ്ട്...

ഹോർമോൺ വ്യതിയാനങ്ങൾ : പിസിഒഎസ് രോഗികളിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു. ഇത് വിഷാദമോ ഉത്കണ്ഠയോ കൂട്ടാം. എന്നാലിക്കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ തുടരുക തന്നെയാണ്.

മൂന്ന്...

അമിതവണ്ണം : അമിതവണ്ണം ആരോഗ്യത്തെ പലരീതിയിൽ ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതും വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളും പ്രമേഹം കൊളസ്ട്രോൾ- ഹൃദ്രോഗം പോലുള്ള ശാരീരികാരോഗ്യപ്രശ്നങ്ങളുമെല്ലാം സൃഷ്ടിക്കുന്നു.

നാല്...

ഇൻസുലിൻ റെസ്റ്റിസ്റ്റൻസ് : എന്തുകൊണ്ടാണ് എന്നത് വ്യക്തമല്ലെങ്കിൽ കൂടിയും വിഷാദവും ഇൻസുലിൻ ഹോർമോൺ വ്യതിയാനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു. കാരണം ഇൻസുലിൻ ഉത്പാദനം കുറയുകയോ അതിന്‍റെ പ്രവർത്തനം ഫലപ്രദമായി നടക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ പ്രമേഹം ഉണ്ടാകുകയാണ്.

അഞ്ച്...

തലച്ചോറിലെ കെമിക്കലുകളിൽ വരുന്ന മാറ്റം: നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനത്തെ പല കെമിക്കലുകളും കാര്യമായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഈ കെമിക്കലുകളുടെ അളവുകളിൽ വരുന്ന മാറ്റങ്ങൾ വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ പ്രശ്നവും പിസിഒഎസ് രോഗികളിൽ കണ്ടുവരുന്നു.

പരിഹാരങ്ങൾ...

പിസിഒഎസ് ഉള്ള സ്ത്രീകൾ ഇതിന്‍റെ അനുബന്ധമായി വരുന്ന പ്രശ്നങ്ങൾക്ക് ചികിത്സയെടുത്തേ മതിയാകൂ. ഇതിനൊപ്പം തന്നെ ജീവിതശൈലികളിലും ഫലപ്രദമായ മാറ്റം വരുത്തണം. എങ്കിൽ മാത്രമാണ് പിസിഒഎസ് അനുബന്ധ പ്രയാസങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കൂ.

നല്ല ഭക്ഷണം ഉറപ്പുവരുത്തുക, വ്യായാമം, തെറാപ്പി, മൈൻഡ്ഫുൾനെസ്, സാമൂഹികമോ വൈകാരികമോ ആയി ആശ്രയിക്കാവുന്ന ആളുകളെ കണ്ടെത്തൽ, ഇത്തരത്തിലുള്ള സൌഹൃദവലയങ്ങളിൽ തുടരൽ, വിനോദങ്ങൾ എന്നിവയെല്ലാം വലിയൊരു പരിധി വരെ പിസിഒഎസ് രോഗികൾക്ക് പലവിധ പ്രശ്നങ്ങളിൽ ആശ്വാസമാകുന്നു. മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ ഇവർ പാടെ ഉപേക്ഷിക്കുന്നതാണ് ഉചിതം.

Advertisment