Advertisment

നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്ന് പറയുന്നു.നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ ആദ്യം നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Advertisment

publive-image

നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയും. നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും, അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ദഹനപ്രശ്‌നങ്ങളെ അകറ്റി നിർത്തും. നിങ്ങളുടെ ആമാശയത്തിലെ മറ്റ് അവശ്യ എൻസൈമുകളുമായി ഇടപഴകുകയും ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

നാരങ്ങയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ വലിയ തോതിൽ ചെറുക്കാൻ സഹായിക്കും. തൊണ്ടവേദന, ടോൺസിലുകളുടെ വീക്കം എന്നിവ സുഖപ്പെടുത്താനും ഇത് സഹായിക്കും.ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ഹെൽത്തിഫൈമി പറയുന്നു.

അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് നാരങ്ങ. ഇതിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവയും ശരീരത്തെ ചലിപ്പിക്കാൻ ആവശ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുമെന്നും ചീഫ് ന്യൂട്രീഷനിസ്റ്റും വെൽനസ് വിദഗ്ധയുമായ ശിവാനി സിക്രി പറയുന്നു. അനീമിയ, വൃക്കയിലെ കല്ലുകൾ എന്നിവയെ പ്രതിരോധിക്കാൻ നാരങ്ങാ വെള്ളത്തിന് കഴിയുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisment