Advertisment

വയാഗ്ര കഴിക്കാന്‍ പാടില്ലാത്ത ചില അവസരങ്ങൾ അറിയേണ്ട കാര്യങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ലൈംഗികമായ ബലഹീനതകള്‍ ദാമ്പത്യ ജീവിതം തകരുന്നതിന് ചിലപ്പോൾ കാരണമാകാറുണ്ട്. എന്നാൽ, അത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ പുരുഷന്മാർക്കുള്ള മരുന്നാണ് വയാഗ്ര. പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായാണ് വയാഗ്ര ഉപയോഗിക്കുന്നത്. എന്നാൽ, ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര.

വയാഗ്ര കഴിക്കാന്‍ പാടില്ലാത്ത ചില അവസരങ്ങളെക്കുറിച്ചു അറിയാം.

മദ്യപാനം അധികമായവര്‍ വയാഗ്ര കഴിച്ചാല്‍ ഫലം ലഭിക്കില്ല. അതുപോലെ തന്നെ ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും അതിനു വേണ്ട മരുന്ന് കഴിക്കുന്നവരും വയാഗ്ര കഴിക്കരുത്‌. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന്‌ ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ.

പുരുഷന്മാരെ പോലെ തന്നെ ചിലപ്പോള്‍ ലൈംഗികപ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും ഉണ്ടാകാം. എന്നാൽ സ്ത്രീകൾ വയാഗ്ര കഴിക്കരുത്. പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര.

എന്തെങ്കിലും തരത്തിലെ മാനസികപിരിമുറുക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വയാഗ്ര കഴിക്കരുത്. അതുപോലെ ഏതെങ്കിലും അലർജി ഉള്ളവരും വയാഗ്ര ഉപയോഗിക്കുന്നത് ആപത്താണ്.

Advertisment