Advertisment

പല്ലുകളിലെ മഞ്ഞ നിറവും പാടുകളും ഒഴിവാക്കാൻ പാടുപെടുന്നവരാണോ നിങ്ങൾ? ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ...

New Update

ആരുടെയും ആത്മവിശ്വാസം നശിപ്പിക്കുന്ന ഒന്നാണ് പല്ലുകളിലെ മഞ്ഞനിറം. എന്നാൽ സൗന്ദര്യപരമായ ആശങ്കകൾക്കുപരിയായി ആരോഗ്യപരമായി പല പ്രശ്നങ്ങളിലേയ്ക്കും പല്ലുകളിൽ അടിഞ്ഞ് കൂടുന്ന പ്ളാക്കും മഞ്ഞ നിറവും കൊണ്ട് ചെന്നെത്തിക്കാം. അധികം പണച്ചെലവില്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണെന്നതാണ് യാഥാർത്ഥ്യം.

Advertisment

publive-image

പ്ളാക്ക് ഒഴിവാക്കാൻ

പല്ലുകളിൽ പ്ളാക്ക് അടിഞ്ഞ് കൂടുന്നത് അടിയന്തരമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്. കൂടുതൽ ഗുരുതരമായാൽ ചിലപ്പോൾ സ്ട്രോക്കിലേയ്ക്ക് തന്നെ ഈ അവസ്ഥ നയിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. അതിനാൽ വീട്ടിൽ തന്നെ പല്ലിലെ പ്ളാക്ക് ഒഴിവാക്കാനും പല്ല് വൃത്തിയാക്കാനുമുള്ള മാർഗമാണ് താഴെ ചേർക്കുന്നത്.

ആദ്യമായി ഒമ്പത് ടീസ്പൂൺ കറ്റാർ വാഴ ജെല്ലെടുക്കുക. ഇതിലേയ്ക്ക് നാല് ടീസ്പൂൺ ഗ്ളിസറിനോ അഞ്ച് തുള്ളി നാരങ്ങാ നീരോ ചേർക്കണം. ഇവ നന്നായി മിക്സ് ചെയ്ത ശേഷം വായിൽ ഒഴിക്കുക. ഈ മിശ്രിതം കുടിക്കാതെ കുറച്ച് സമയം സൂക്ഷിച്ച ശേഷം വായ നന്നായി കുലുക്കിയുഴിഞ്ഞ ശേഷം പുറത്തേയ്ക്ക് കളയുക.

ഇതിന് ശേഷം പല്ല് ബ്രഷ് ചെയ്യുക. ഇത് വഴി പല്ലിൽ അടിഞ്ഞ് കൂടിയ പ്ളാക്ക് പതിയെ പതിയെ ഇളകി പോവുകയും പുതിയത് അടിയാതിരിക്കാനും സഹായിക്കും.

പല്ലിലെ മഞ്ഞ നിറം

പല്ലിലെ മഞ്ഞ നിറം ഒഴിവാക്കാനായി ഏറ്റവും സഹായകരമായ ഒന്നാണ് ശുദ്ധമായ വെളിച്ചെണ്ണ. ഇത് വായിൽ ഒഴിച്ച ശേഷം 15 മുതൽ 20 മിനിറ്റ് വരെ വായിൽ സൂക്ഷിക്കുക. ഇതിന് ശേഷം തുപ്പി കളയുക. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് വെളിച്ചെണ്ണ വലിയ രീതിയിൽ മാറ്റങ്ങളുണ്ടാക്കാും.

പല്ലിലെ മഞ്ഞ നിറവും കറയും കളഞ്ഞ് നല്ല നിറം വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് ചെറുനാരങ്ങ. ഉപ്പിനോടൊപ്പം ചേർത്താണ് ചെറുനാരങ്ങ ഉപയോഗിക്കേണ്ടത്. ഇവ രണ്ടും ഉപയോഗിച്ച് പല്ല് തേയ്ക്കാവുന്നതാണ്. ചെറുനാരങ്ങയും തൊലി മാത്രമായി പല്ലിൽ തേയ്ക്കുന്നതും നല്ലതാണ്. രാത്രി ഭക്ഷണത്തിന് ശേഷം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ പല്ലിന്റെ മഞ്ഞ നിറം മാറി പളുങ്ക് പോലെ തിളങ്ങുന്നതായിരിക്കും.

Advertisment