Advertisment

അടിവയറ്റിലെ കൊഴുപ്പിനെ ഒതുക്കാൻ മ‍ഞ്ഞള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കാം

New Update

അടിവയറ്റിലെ കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കാം. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് വയറില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയുണ്ട്. അതേസമയം ചിലത് വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തിലൊന്നാണ് മഞ്ഞള്‍.

Advertisment

publive-image

മിക്ക ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന വളരെ സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.  ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇവ സഹായിക്കും.

അതിനാല്‍ ശരീരഭാരം കുറയ്ക്കാനായി മഞ്ഞൾ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം. ഇതോടൊപ്പം മഞ്ഞൾ വെള്ളം കുടിക്കുന്നതും നല്ലതാണ്.  കൂടാതെ മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇതിനായി രണ്ട് നുള്ള് മഞ്ഞൾ, രണ്ട് നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ഇവ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. പാൽ നന്നായി തിളപ്പിച്ച് അവയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് ഒരു കപ്പ് പാലാവും വരെ കുറുക്കുക. ശേഷം ചൂടോടെയോ തണുത്തു കഴിഞ്ഞോ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.

Advertisment