Advertisment

എത്രശ്രമിച്ചിട്ടും വയര്‍ കുറയാത്തവര്‍ക്ക് കുടിച്ച് നോക്കാവുന്ന ഒരു പാനീയം പരിചയപ്പെടാം

New Update

സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണം ഉള്ളവരില്‍ മാത്രമല്ല, വണ്ണം കുറവുള്ളവരിലും വയര്‍ വേഗത്തില്‍ ചാടുന്നത് കാണാം. ചിലര്‍ തടി കുറയുന്നതിനനുസരിച്ച് വയര്‍ കുറയാറുണ്ട്. എന്നാല്‍ ചിലര്‍ വ്യായാമം ചെയ്താല്‍ പോലും വയര്‍ വേഗത്തില്‍ കുറഞ്ഞ കിട്ടാറില്ല. ഇത്തരത്തില്‍ വയര്‍ എത്രശ്രമിച്ചിട്ടും കുറയാത്തവര്‍ക്ക് കുടിച്ച് നോക്കാവുന്ന ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടുത്തുന്നത്. ജ്യൂസിലും നാരങ്ങവെള്ളത്തിലും നമ്മള്‍ ഇടുന്ന ഈ കസകസ കൊഴുപ്പിനെ വേഗത്തില്‍ എരിയിച്ച് കളയുകയും ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

Advertisment

publive-image

ഇത് തയ്യാറാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. ആദ്യം തന്നെ നമ്മള്‍ ശുദ്ധമായ വെള്ളം എടുക്കാന്‍ ശ്രദ്ധിക്കുക. ഇതില്‍ കസകസ കുതിര്‍ത്ത് വെക്കണം. ശുദ്ധമായ വെള്ളത്തിന് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും അതുപോലെ, മാലിന്യങ്ങളെ കൃത്യമായ രീതിയില്‍ നീക്കം ചെയ്യാനും ശേഷിയുണ്ട്. ഒരു ഗ്ലാസ്സ് നല്ല ശുദ്ധമായ വെള്ളം എടുക്കണം. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ കസകസ ഇടുക. ഇത് ഒരു 15 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.

കരിക്കിന്‍ വെള്ളത്തിലും നിങ്ങള്‍ക്ക് കസകസ കുതിര്‍ത്ത് കുടിക്കാവുന്നതാണ്. കരിക്കിന്‍ വെള്ളത്തില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതുപോലെ, ബയോആക്ടീവ് എന്‍സൈംസ് അടങ്ങിയിരിക്കുന്നു. ഇതെല്ലാം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍ കൊഴുപ്പ് വേഗത്തില്‍ അലിഞ്ഞ് പോകുന്നതിനും ഇത് തടിയും വയറും കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ ഇതില്‍ കലോറിയും കുറവായതിനാല്‍ തന്നെ തടി കൂടും എന്ന ഭയം വേണ്ട താനും.

അതിനാല്‍, ഈ കരിക്കിന്‍ വെള്ളത്തില്‍ കസകസ കുതിര്‍ത്ത് ഇട്ട് ഈ വെള്ളവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ഇത് നല്ല ഉന്‍മേഷം നല്‍കുന്നതിനോടൊപ്പം തന്നെ വയര്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കസകസയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇത് വിശപ്പ് വേഗത്തില്‍ അകറ്റുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, നമ്മളുടെ ദഹന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

ഇതില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നിങ്ങളുടെ ആരോഗ്യം നശിക്കാത്ത രീതിയില്‍ തന്നെ തടിയും വയറും കുറച്ചെടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. വയറും തടിയും കുറയ്ക്കാന്‍ ചിയസീഡ്‌സ് ഉഫയോഗിക്കുമ്പോള്‍ ചെറുതായിട്ടെങ്കിലും വ്യായാമം ചെയ്യാനും ആരും മറക്കരുത്. എന്നാല്‍ മാത്രമാണ് നല്ല ഹെല്‍ത്തിയായി തടി വേഗത്തില്‍ കുറച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുക.

Advertisment