Advertisment

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ

New Update

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഒരേ അവസ്ഥയുള്ള പുരുഷന്മാരേക്കാൾ ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണെന്ന് ഡയബറ്റിസ് യുകെ പ്രൊഫഷണൽ കോൺഫറൻസിൽ (DUKPC) 2023-ൽ അവതരിപ്പിച്ച ‍പഠനത്തിൽ പറയുന്നു. പ്രമേഹമുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. പ്രമേഹമുള്ളവരിൽ കാണപ്പെടുന്ന നിരവധി സങ്കീർണതകളിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഏറ്റവും സാധാരണവും ജീവന് ഭീഷണിയുമാണെന്ന് ​ഗവേഷകർ പറയുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

Advertisment

publive-image

ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരെ അപേക്ഷിച്ച്, ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് അമിതവണ്ണവും രക്തസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. 'ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഒരേ അവസ്ഥയും ഒരേ പ്രായവുമുള്ള പുരുഷന്മാരേക്കാൾ ഭാരം കൂടുതലായിരിക്കും...' - മാഞ്ചസ്റ്റർ റോയൽ ഇൻഫർമറിയിലെ ഓണററി കൺസൾട്ടന്റ് ഫിസിഷ്യൻ പ്രൊഫസർ മാർട്ടിൻ റട്ടർ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ലിപിഡ് കുറയ്ക്കുന്ന മരുന്നുകളും ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം ഇൻഹിബിറ്ററുകളും നിർദ്ദേശിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.

ആളുകൾക്ക് പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലുള്ളവർക്ക് ശരിയായ വൈദ്യസഹായം നൽകുന്നതുവരെ പ്രമേഹം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രമേഹത്തിന്റെ ലക്ഷണങ്ങളും  അറിയേണ്ടതും പ്രധാനമാണ്, അതിനാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

പെട്ടെന്ന് ഭാരം കുറയുക, അമിതമായ വിശപ്പും ദാഹവും, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ,  മങ്ങിയ കാഴ്ച, താടിയെല്ലിലോ പുറകിലോ കഴുത്തിലോ വേദന, കൈകാലുകളിൽ നീർവീക്കം എന്നിവയാണ് പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങൾ.

Advertisment