02
Friday June 2023
കേരളം

മല്ലിയിലയുടെ ആരോ​ഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഹെല്‍ത്ത് ഡസ്ക്
Friday, May 26, 2023

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ ഡയറ്റില്‍ നിന്ന് പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ട്. അതേസമയം ചില ഭക്ഷണങ്ങള്‍ അവര്‍ ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യും. ഇത് വളരെ ശ്രദ്ധയോടെ ആരോഗ്യത്തിന് അത്രയും ഗുണകരമാകുമെന്ന് ഉറപ്പുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളായിരിക്കാം.അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മല്ലിയിലയിട്ടാണ് ഇത് തയ്യാറാക്കുന്നത്. മല്ലിയില മാത്രം മതി ഇത് തയ്യാറാക്കാൻ. അത്രയും എളുപ്പത്തില്‍ ചെയ്യാമെന്ന് സാരം.

മല്ലിയില, സാധാരണഗതിയില്‍ വിവിധ വിഭവങ്ങള്‍ അലങ്കരിക്കാനും ചെറിയ രീതിയില്‍ ഫ്ളേവറും രുചിയും കിട്ടാനുമെല്ലാമാണ് അധികപേരും ഉപയോഗിക്കാറ്. എന്നാല്‍ മല്ലിയില അലങ്കാരത്തിനോ ഗന്ധത്തിനോ വേണ്ടി മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല, ഇതിന് പല ഗുണങ്ങളുമുണ്ട്.

മല്ലിയിലയുടെ ഗുണങ്ങള്‍…

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല എസൻഷ്യല്‍ ഓയിലുകളുടെയും ആസിഡുകളുടെയും ഗുണമുണ്ട് ഇതിന്. അചിനാല്‍ തന്നെ ചര്‍മ്മത്തിനും മുടിക്കുമെല്ലാം ഇത് ഗുണകരമാണ്.

മല്ലിയിലയിലുള്ള അയേണാകട്ടെ വിളര്‍ച്ചയെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. എല്ലാത്തിനും പുറമെ ശരീരത്തില്‍ തണുപ്പ് നല്‍കാനും ഇത് സഹായിക്കുന്നതാണ്. അതുകൊണ്ടാണ് വേനലില്‍ സംഭാരം തയ്യാറാക്കുമ്പോള്‍ പലരും പുതിനയിലയും മല്ലിയിലയുമെല്ലാം ഇതില്‍ ചേര്‍ക്കുന്നത്.

എന്തുകൊണ്ട് വണ്ണം കുറയ്ക്കാൻ മല്ലിയില?

ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു. ദഹനം എളുപ്പത്തിലാക്കുന്നതിലൂടെയും ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പോസിറ്റീവായ ഫലം നല്‍കുന്നു.

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത് – ദഹനം നടത്തി- ബാക്കി വരുന്നവ വിസര്‍ജ്ജ്യമാക്കി മാറ്റി പുറന്തള്ളുന്ന ഏറ്റവും വലിയ പ്രക്രിയയെ പോസിറ്റീവായി സ്വാധീനിക്കാൻ മല്ലിയിലക്ക് കഴിയും.

വിശപ്പിനെ അടക്കിനിര്‍ത്താനും, ശരീരത്തില്‍ നിന്ന് അധികമായിരിക്കുന്ന വെള്ളത്തെ പുറന്തള്ളുന്നതിനും , ഷുഗര്‍ നില നിയന്ത്രിക്കുന്നതിനുമെല്ലാം മല്ലിയില സഹായിക്കുന്നു. ഇതെല്ലാം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം നല്‍കുന്നതാണ്.

എങ്ങനെ തയ്യാറാക്കാം?

വളരെ ലളിതമായി ഈ പാനീയം തയ്യാറാക്കാം. ഒരു പിടി മല്ലിയിലയെടുത്ത് ചെറുതായി മുറിക്കണം. ശേഷം ഇത് വെള്ളത്തില്‍ മുക്കി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. രാത്രി മുഴുവൻ ഇങ്ങനെ വച്ച്, രാവിലെ ഇതിന്‍റെ വെള്ളം ഊറ്റി കുടിക്കുകയാണ് വേണ്ടത്. കഴിയുമെങ്കില്‍ വെറുംവയറ്റില്‍ തന്നെ കുടിക്കുക.

More News

എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി  200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.  ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]

ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]

സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]

നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ […]

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സു​ഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്​ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. […]

നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]

പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ ‘നാഷനൽ ഇന്റലിജൻസ് സർവിസി’നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ […]

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]

error: Content is protected !!