Advertisment

മലബന്ധം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

New Update

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു.

Advertisment

publive-image

വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. കിവിപ്പഴം കഴിക്കുന്നത് കൊണ്ട് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് മലബന്ധം പരിഹരിക്കാനുള്ള ഇതിന്റെ കഴിവ്.  കിവിപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ നല്ല ഉറക്കത്തിന് സഹായിക്കുന്നു.

നല്ല ദഹനത്തിനും കിവിപ്പഴം മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തി മലബന്ധം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളിലൊന്നാണ് ഇത്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് കിവിപ്പഴം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

ആൻറി ഓക്സിഡൻറുകളും പൊട്ടാസ്യവും വിറ്റാമിൻ സിയും മറ്റും ധാരാളം അടങ്ങിയ കിവി ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും മൂന്ന് കിവി വീതം കഴിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും  ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയതിനാൽ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. 100 ഗ്രാം കിവിയിൽ 61 കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കിവി ഡയറ്റിൽ ഉൾപ്പെടുത്താം.

Advertisment