Advertisment

മുഖക്കുരുവും പാടുകളും മാറ്റി മുഖം തിളങ്ങുന്നതാക്കാം; വീട്ടിൽ പരീക്ഷിക്കാം ഈ സ്പെഷൽ റവ സ്ക്രബ്

New Update

പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ.

Advertisment

publive-image

∙ റവ

ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ സഹായിക്കും. കൂടാതെ, ചര്‍മത്തിന് കരുവാളിപ്പ് മാറ്റി നിറം നല്‍കുന്നതിനും സഹായിക്കുന്നു.

∙ പാൽ

ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മം വരണ്ട് പോകാതെ മോയ്സ്ചറൈസ് ചെയ്ത് നിലനിര്‍ത്തുന്നതിനും പാല്‍ ഉത്തമമാണ്. കൂടാതെ, ചര്‍മത്തിലെ കരുവാളിപ്പ് അകറ്റി ചര്‍മത്തിന് ഒരേ നിറം ലഭിക്കുന്നതിനും മുഖക്കുരുവും പാടുകളും ഇല്ലാതെ സംരക്ഷിക്കുന്നതിനും പാല്‍ സഹായിക്കും. ചര്‍മത്തിലെ ചുളിവുകൾ നീക്കം ചെയ്ത് യുവത്വമുള്ളതാക്കി മാറ്റാനും പാൽ സഹായിക്കും.

∙ റോസ്‌വാട്ടര്‍

ചര്‍മത്തെ നല്ല സോഫ്റ്റാക്കി മാറ്റാനും ഇന്‍ഫ്ലമേഷൻ കുറയ്ക്കാനും ഒരു പരിധി വരെ റോസ്‌വാട്ടർ സഹായിക്കും.  കുരുക്കളും പാടുകളും കുറച്ച് ചർമത്തെ കൂടുതൽ ഭംഗിയാക്കി മാറ്റാനും റോസ്‍വാട്ടർ നല്ലതാണ്.

തയ്യാറാക്കുന്ന വിധം

2 ടേബിള്‍സ്പൂണ്‍ റവ എടുക്കുക. ഇതിലേയ്ക്ക് 7 മുതല്‍ 8 തുള്ളി വരെ റോസ്‍വാട്ടർ ചേർക്കുക. ഇതിനൊപ്പം കുറച്ച് പാൽ കൂടി ചേർക്കുക. പച്ചപാൽ ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ചു നേരം മൃദുവായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് നല്ലതാണ്.

Advertisment