Advertisment

കുളിക്കുമ്പോൾ പ്രധാനമായും ചെയ്യുന്ന മൂന്ന് തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

കുളിക്കുന്നതിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് പലരും. വീട്ടിലുള്ളവർ കുട്ടിക്കാലം മുതൽ നമ്മെ ശീലിപ്പിക്കുന്ന ഒന്നാണ് കുളി. എന്നാൽ കുളിക്കുന്നത് വളരെ ലളിതമാണെങ്കിലും ഈ സമയം വരുത്തുന്ന ചില തെറ്റുകൾ ചർമ്മ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കാര്യം അധികം ആർക്കും അറിയില്ല. നിങ്ങൾ കുളിക്കുമ്പോൾ പ്രധാനമായും ചെയ്യുന്ന മൂന്ന് തെറ്റുകൾ ഇവയാണ്.

Advertisment

publive-image

1. തല കഴുകുന്നതിന് മുൻപ് മുഖവും ശരീരവും കഴുകുന്നത്

കുളിക്കുമ്പോൾ പലരും ആദ്യം മുഖവും ശരീരവും കഴുകുന്നു. ശേഷമാണ് തല കഴുകുന്നത്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ മുടിയിലെ അഴുക്ക് ചർമ്മത്തിൽ പറ്റിപിടിച്ച് ഇരിക്കുകയും അത് ചർമ്മത്തിന് ദോഷകരമാകുകയും ചെയ്യുന്നു.

2. മുഖം ടവൽ കൊണ്ട് തുടയ്ക്കുന്നത്

കുളി കഴിഞ്ഞ് മുഖം ടവൽ കൊണ്ട് തുടയ്ക്കുന്നവരാണ് പലരും. എന്നാൽ മുഖത്ത് ടവൽ ഉപയോഗിക്കേണ്ട ആവശ്യമില്ല. പകരം കെെവച്ച് തുടച്ച ശേഷം ഒരു മോയ്സ്ചറൈസർ ഇടുന്നതാണ് നല്ലത്. ഇത് മുഖം വരണ്ടുപോകുന്നത് തടയുന്നു.

3. കുളിക്കുന്നതിന് മുൻപ് സ്‌ക്രബ് ചെയ്യുന്നത്

മുഖത്ത് നിറം ലഭിക്കണമെങ്കിൽ ഇടയ്ക്ക് മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് നല്ലതാണ്. സാധാരണയായി എല്ലാവരും കുളിക്കുന്നതിന് മുൻപാണ് മുഖം സ്‌ക്രബ് ചെയ്യുന്നത്. എന്നാൽ ശരിക്കും കുളികഴിഞ്ഞ ശേഷം വേണം ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. കുളി കഴിഞ്ഞ ശേഷം സ്‌ക്രബ് ചെയ്യുമ്പോൾ കൂടുതൽ മൃതകോശങ്ങൾ നീക്കം ചെയ്യാൻ കഴിയുന്നു. കൂടാതെ ചെറുചൂട് വെള്ളം നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മൃദുവാക്കാൻ സഹായിക്കുന്നു.

Advertisment