Advertisment

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചത് ; വെള്ളരിക്കയുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

New Update

പണ്ട് മുതൽക്കെ സൗന്ദര്യ പ്രതിവിധികളിലും ഒരു പ്രധാന ഘടകമായി വെള്ളരിക്ക ഉപയോഗിച്ച് വരുന്നുണ്ട്. സിലിക്ക എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ വെള്ളരി ചർമ്മത്തെ ആഴത്തിൽ നിന്ന് പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചർമ്മത്തിലെ വരകളും ചുളിവുകളുമെല്ലാം അകറ്റാൻ വെള്ളരിക്ക ഉപകാരപ്രദമാണ്. വെള്ളരിക്കയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഫലങ്ങൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെയും ചുളിവുകളെ അകറ്റി നിർത്തുകയും ചെയ്യും.

Advertisment

publive-image

വെള്ളരിക്ക പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.കൺതടങ്ങളിലെ തടിപ്പും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കയിലെ ഈർപ്പം ഈ ഭാഗത്തുള്ള ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കും. ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ സഹായിക്കും.

പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കം ചെയ്ത് തിളക്കം നൽകാൻ ഇതു സഹായിക്കും. ഇതിനായി വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. എണ്ണമയമുള്ള ചർമത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ചുളിവുകൾ തടയുന്നതിന് സഹായകമാണ്.

കുക്കുമ്പർ ഫേസ് പാക്ക് ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താം. വെള്ളരിക്കയിലെ പോഷകങ്ങൾ ചർമ്മത്തിന് അത്യുത്തമമാണ്. അവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. അവയിൽ ഉയർന്ന ജലാംശം ഉണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

Advertisment